ഇടയലേഖനം പിൻവലിക്കണം ഃ പിണറായി

സർക്കാരിനെതിരെ ഇറക്കിയ ഇടയലേഖനം പിൻവലിക്കാൻ കത്തോലിക്ക സഭ തയ്യാറാകണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ സർക്കാരിനെതിരെയാണെന്ന്‌ വരുത്തിത്തീർക്കാൻ ഇത്തരം ഇടയലേഖനങ്ങൾ സഹായിക്കും. അത്‌ ശരിയല്ലെന്നും സഭയ്‌ക്ക്‌ എന്തെങ്കിലും തെറ്റിദ്ധാരണ പറ്റിപ്പോയിട്ടുണ്ടെങ്കിൽ ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറാണെന്നും പിണറായി പറഞ്ഞു.

മറുപുറം ഃ എന്തൊരു വിനയം… സാധാരണ ഇക്കാര്യങ്ങളിലൊന്നും അങ്ങ്‌ ഇടപെടാറില്ലല്ലേ.. മുരിങ്ങൂര്‌ പോയതിന്റെ ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല എന്നറിയാം. സാധാരണ ഇത്തരം കേസുകൾ വരുമ്പോൾ നാം ജി. സുധാകരൻ മന്ത്രിയെയാണല്ലോ കുന്തവും കൊടുത്ത്‌ ഇറക്കുന്നത്‌. സംഗതി പള്ളിക്കാര്യമായതുകൊണ്ടാണോ ഒരു അമാന്തം. തന്ത്രിയേയും ശാന്തിയേയും ഒരു ദേവസ്വം മന്ത്രിയുടെ നിലയ്‌ക്കുമപ്പുറത്ത്‌ നിന്ന്‌ വെട്ടിയും കുത്തിയും വീഴ്‌ത്തുന്ന സാമൂഹ്യ പരിഷ്‌ക്കർത്താവ്‌ കർത്താവിന്റെ കുഞ്ഞാടുകൾക്കെതിരെ ഒന്നും പറഞ്ഞുകേട്ടില്ല. കുഞ്ഞാടുകളെ തൊട്ടാൽ കുഞ്ഞുങ്ങളുടെ കഞ്ഞികുടി മുട്ടുമെന്ന്‌ നന്നായറിയാം അല്ലേ… ഇവരോടൊക്കെ പിടിച്ചു നിൽക്കാൻ വിനയം മാത്രമേ രക്ഷയുള്ളൂ…

Generated from archived content: news2_july18_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here