പനി പിടിച്ച അഴീക്കോടിനെ വീരേന്ദ്രകുമാർ സന്ദർശിച്ചു.

പനിമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകുമാർ അഴീക്കോടിനെ കാണാൻ പിണക്കം മറന്ന്‌ വീരേന്ദ്രകുമാർ എത്തി. കുശലാന്വേഷണങ്ങൾക്കുശേഷം കേരളത്തിലെ രാഷ്‌ട്രീയ സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിച്ചു. രണ്ട്‌ ശത്രുക്കൾ തമ്മിലുളള കണ്ടുമുട്ടൽ പലർക്കും കൗതുകമായി.

മറുപുറംഃ- ഇതാ ലോകം, ‘കുറുപ്പിന്റെ ഉറപ്പും പഴയ ചാക്കും“. കാലങ്ങൾക്കുമുമ്പ്‌ ഇവർ മരപ്പട്ടിയും ഈനാംപേച്ചിയുമായിരുന്ന സമയത്ത്‌ എന്തായിരുന്നു സ്നേഹം. ഒരാൾ മഹാനായ വാഗ്‌മി, പണ്ഡിതൻ, മറ്റൊരാൾ കറതീർന്ന രാഷ്‌ട്രീയക്കാരൻ, എഴുത്തുകാരൻ, ചിന്തകൻ… പരസ്പരം പുകഴ്‌ത്തി എത്ര കേട്ടിരിക്കുന്നു. ’അഹോമുഖം അഹോസ്വരം‘… തമ്മിൽ പിണങ്ങിയപ്പോഴോ… കളളുഷാപ്പിലെ അടിപോലെയല്ലായിരുന്നോ…. എന്തായിരുന്നു ചീത്ത… നാട്ടുകാർക്കുവരെ നാണം വന്നുപോയി…ദേ…ഇപ്പോൾ…വീണ്ടും ചക്കരയും പീരയുമായി…. ആരോ പറഞ്ഞതുപോലെ പഴയ പത്രക്കടലാസുകൾ കൈയിലുണ്ടെങ്കിൽ ഇവരുടെയൊക്കെ പ്രസ്താവനകൾ ശേഖരിച്ച്‌ ബഹുമാനാർത്ഥം ഇവർക്കുതന്നെ തിരിച്ചേൽപ്പിക്കണം…സ്വയം തീരുമാനിക്കട്ടെ ഇവരെവിടെയാണ്‌ നില്‌ക്കുന്നതെന്ന്‌….

Generated from archived content: news2_july17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here