കേരളത്തിന്റെ കണ്ടകശനി തീരുന്നു

കേരളത്തിന്റെ കണ്ടകശനി തീർന്ന്‌ ശുഭകാലം വരുവാൻ പോകുന്നെന്ന്‌ ജ്യോതിഷപ്രവചനം. പറവൂർ ശ്രീമൂകാംബിക ജ്യോതിഷാലയത്തിലെ ജ്യോൽസ്യൻ കുന്നത്തൂരില്ലത്ത്‌ വിഷ്‌ണുനമ്പൂതിരിയാണ്‌ പ്രവചനം നടത്തിയത്‌. ശനിഗ്രഹം മാറുന്നതോടെ പദ്ധതികളും നിലവിൽവരും. തൊഴിൽ സാധ്യതകൾ കൂടും. കെ.കരുണാകരന്റെ ഏഴരശനി തീരുകയും എന്നാൽ ആന്റണിയുടെ എട്ടരശനി തുടരുകയും ചെയ്യും.

മറുപുറംഃ- കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ ജ്യോത്സ്യരേ വയ്പ്‌. ആന്റണി മാറി കരുണാകരൻ കസേരയിലിരിക്കും എന്നാണോ പറഞ്ഞുവരുന്നതിന്റെ സാരം….ദൈവമേ, കണ്ടകശനിക്കുമേൽ എന്ത്‌ ഭീകരാവസ്ഥയാണോ വരുവാൻ പോകുന്നത്‌….മൂർഖൻ ചത്തു, സമാധാനമായി, രാജവെമ്പാല പൊത്തിലുണ്ട്‌ എന്നു പറയുമ്പോലെയാണല്ലോ നമ്പൂതിരി താങ്കളുടെ പ്രവചനം.

Generated from archived content: news2_july16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here