കെ.എസ്.ആർ.ടി.സി. വാഹനങ്ങൾ ഉൾപ്പെടെയുളള യാത്രാവാഹനങ്ങളെ ഇനിമേൽ ആക്രമിക്കുകയോ കല്ലെറിയുകയോ ഇല്ലെന്ന് സി.പി.എം തീരുമാനിച്ചതായി കൊടിയേരി ബാലകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
സി.പി.എമ്മിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും എല്ലാവരും ഈ മാതൃക പിൻതുടരണമെന്നും മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
കോൺഗ്രസും കെ.എസ്.യുക്കാരുമാണ് കെ.എസ്.ആർ.ടി.സി. വാഹനങ്ങൾ തകർക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത്. വിമോചന സമരകാലത്ത് എ.കെ.ആന്റണി തന്നെ ഇതിന് നേതൃത്വം നല്‌കിയിരുന്നു കൊടിയേരി പറഞ്ഞു.
നമ്മൾ ഇരുകൂട്ടരും ഒരുപാട് പൊതുമുതൽ നശിപ്പിച്ചിട്ടുണ്ട്. അതുപറഞ്ഞ് വഴക്കു കൂടേണ്ട സമയമല്ലിത് ആന്റണിയുടെ മറുപടി ഇങ്ങനെയായിരുന്നു. സമരവും അക്രമവും കൊണ്ട് 31 കോടി രൂപയുടെ നഷ്‌ടമാണ് കോർപറേഷന് ഉണ്ടായത്.
മറുപുറംഃ- നാറിയപ്പോൾ കോരൻ നാറി…..ജനങ്ങള് വെറും മണ്ടകുണൂസുകൾ. കണ്ടില്ലേ അവരുടെ ഐക്യം. എന്തൊരു സമഭാവന. പോയത് നമ്മുടെ നികുതിപ്പണം. കല്ലേറുകൊണ്ടത് ജനത്തിന്റെ തലയ്‌ക്ക്. ഒടുവിൽ കസേരയിൽ കയറിയിരുന്ന് ഞെളിഞ്ഞ് ഇങ്ങനെ പറയുമ്പോൾ തെരണ്ടിവാലിനടിക്കുകയാ വേണ്ടത്. ഇത്രയൊക്കെ ആയില്ലേ ഇനിയെന്ത് വിപ്ലവം അല്ലേ കൊടിയേരി സഖാവേ?…സംഗതി ഇപ്പോൾ ഭരണപക്ഷത്തല്ലേ ഇനിയെന്ത് സമരം അല്ലേ ആന്റണിസാറേ…
Generated from archived content: news2_july15.html