താൻ സി.പി.എമ്മിലായിരിക്കുമ്പോൾ രഹസ്യമായി ക്ഷേത്രദർശനം നടത്തിയിട്ടുണ്ടെന്നു മലയാള മനോരമ ‘ശ്രീ’യിലെ പരാമർശം പച്ചക്കളളമെന്ന് മന്ത്രി കെ.ആർ.ഗൗരിയമ്മ. ഇത് വെറും മനോരമ ലേഖകന്റെ ഭാവനാവിലാസമാണെന്നും മന്ത്രി സൂചിപ്പിച്ചു. സി.പി.എമ്മിലായിരിക്കുമ്പോൾ തിരക്കുകൾ മൂലം എവിടെയും പോകാൻ കഴിയുമായിരുന്നില്ല. കണ്ണൂർ ഗസ്‌റ്റ്‌ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
മറുപുറംഃ- ചില പ്രശ്‌നങ്ങൾ വന്നപ്പോൾ എല്ലാം മുകളിലുളളവൻ കാണുന്നുണ്ടെന്ന സഖാവ് നായനാരുടെ കാര്യം ഓർത്തുപോയി ഗൗരിയമ്മേ, സംഗതി സി.പി.എമ്മിലായിരുന്നപ്പോൾ അമ്പലത്തിൽ പോയോ പോയില്ലേ എന്നതല്ല പ്രശ്‌നം. ഗൗരിയമ്മ സഖാവ് ഇപ്പോഴും കമ്യൂണിസ്‌റ്റാണോ എന്നാണ്. പാർട്ടിയിൽനിന്നും പുറത്തായശേഷം ഗുരുവായൂർനടയിൽ ഭഗവാനെ തൊഴുത് നെറ്റിയിൽ ചന്ദനവും ചാർത്തി കരുണാകരനോടൊപ്പം നില്‌ക്കുന്ന ഗൗരിയമ്മ സഖാവിന്റെ പടം പല പത്രങ്ങളിലും അടിച്ചുവന്നു. സാരമില്ല വയസ്സാകുമ്പോൾ ദൈവവിശ്വാസം കൂടുന്നത് സ്വാഭാവികം. അച്യുതാനന്ദൻവരെ വളരെ സ്വകാര്യമായി പാടുന്ന പാട്ടുണ്ട്, കേൾക്കണോ….
“ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും…
Generated from archived content: news2_july14.html