നിയമസഭയിൽ വാടാ പോടാ വിളികൾ

എൻ.കെ.പ്രേമചന്ദ്രൻ എം.പി., എം.എൽ.എമാരായ എ.എ.അസീസ്‌, കോവൂർ കുഞ്ഞുമോൻ എന്നിവർക്ക്‌ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ സംഭവം നിയമസഭയിൽ നാടകീയവും സംഘർഷഭരിതവുമായ രംഗങ്ങൾക്ക്‌ കാരണമായി. എ.എ.അസീസ്‌, തന്റെ തുടയിലുളള അടിയുടെ പാട്‌ മുഖ്യമന്ത്രിയുടെ മുന്നിൽ മുണ്ടുമാറ്റി കാണിച്ചതും രൂക്ഷമായ വാക്കേറ്റത്തിന്‌ കാരണമായി. വാടാ പോടാ എന്ന വിളികളും പുറത്തുപറയാൻ പറ്റാത്ത അസഭ്യവർഷങ്ങളും ഇരുവിഭാഗങ്ങളും പ്രയോഗിക്കുന്നുണ്ടായിരുന്നു.

മറുപുറംഃ ഓ…. കുറെ നാളെത്തി കേരള നിയമസഭ അതിന്റെ നിലവാരം കാണിച്ചുതുടങ്ങി…. പണ്ടൊക്കെ തുണിപൊക്കൽ ഒരാചാരം പോലെയായിരുന്നു….. തെറിയുടെ കാര്യത്തിലാണെങ്കിൽ ഭരണിപ്പാട്ടുകാർ നാണിച്ചുപോകും…. കളളും ബിയറും ഉയർത്തിയാണ്‌ ചിലർ വന്നിരുന്നത്‌…. കുഴപ്പമില്ല എല്ലാം തിരിച്ചുവരുന്നുണ്ട്‌….ഗ്രനേഡ്‌….ഉടുതുണിപൊക്കിക്കാട്ടൽ… തെറിയഭിഷേകം…എല്ലാം ജനത്തിനു വേണ്ടിയാണെന്ന്‌ ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു.

Generated from archived content: news2_july12_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here