ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരിക്കെ രണ്ടുതവണ അമേരിക്ക സന്ദർശിച്ചപ്പോഴും തന്റെ ഉടുതുണി അഴിച്ച് പരിശോധന നടത്തിയെന്ന് ജോർജ് ഫെർണാണ്ടസ് പറഞ്ഞു. 2002-ലും 2003-ലും വാഷിങ്ങ്‌ടണിലെ ഡാലസ് വിമാനത്താവളത്തിൽ വച്ചാണ് ഇങ്ങനെ ഉണ്ടായത്. താൻ ഇനിയൊരിക്കലും അമേരിക്ക സന്ദർശിക്കുകയില്ലെന്നും ഫെർണാണ്ട് വ്യക്തമാക്കി. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുൻ അമേരിക്കൻ സ്‌റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്‌ത്രോബ് ടാൽബോട്ട് എഴുതിയ ഒരു പുസ്തകത്തിലൂടെയാണ് ഇക്കാര്യം ആദ്യം വെളിപ്പെട്ടത്.
മറുപുറംഃ- അർദ്ധനഗ്‌നനായ ഫക്കീറിന്റെ നാട്ടിൽനിന്നും വന്നതല്ലേ എന്നു കരുതിയായിരിക്കണം അവർ ഫെർണാണ്ടസിന്റെ തുണിയഴിച്ചത്….സാരമില്ല ഫെർണാണ്ടസേ, എന്നെങ്കിലും ബുഷ് ഈവഴി വരികയാണെങ്കിൽ തുണിയൂരി മൊട്ടയടിച്ച് പുളളികുത്തി കഴുതപ്പുറത്ത് കയറ്റി ഇന്ത്യാഗേറ്റിലൂടെ നടത്താം…
പശുവും ചത്തു മോരിലെ പുളിയും പോയി, ഇനി അമേരിക്കയിൽ കാലുകുത്തില്ലെന്ന് പറഞ്ഞ് വിഷമിച്ചിട്ടെന്തു കാര്യം….വേണ്ട സമയത്ത് ഇക്കാര്യം പറഞ്ഞ് പ്രശ്‌നമാക്കിയിരുന്നെങ്കിൽ കുറഞ്ഞപക്ഷം അമേരിക്കയെകൊണ്ട് മാപ്പെങ്കിലും പറയിക്കാമായിരുന്നു.
Generated from archived content: news2_july12.html