സൂപ്പിയുടെ മൂന്നാർ നിലപാട്‌ ലീഗിന്റേതല്ല ഃ കുഞ്ഞാലിക്കുട്ടി

മൂന്നാറിലെ കൈയേറ്റ ഒഴിപ്പിക്കൽ 1971നു ശേഷം കേരളം കണ്ട വിപ്ലവകരമായ നടപടിയാണെന്ന മുസ്ലീം ലീഗ്‌ നേതാവ്‌ നാലകത്ത്‌ സൂപ്പിയുടെ നിലപാട്‌ ലീഗിന്റേതല്ലെന്നും അത്‌ സൂപ്പിയുടേത്‌ മാത്രമാണെന്നും ലീഗ്‌ സംസ്ഥാന ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജനകീയ സമരങ്ങളെ വിമോചനസമരമെന്നു പറഞ്ഞ്‌ ഇല്ലാതാക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

മറുപുറം ഃ പടച്ചോനേ, പാവം സൂപ്പി ഉറക്കമെഴുന്നേറ്റ്‌ വന്നപ്പോൾ, മനസിലൊരു കള്ളവുമില്ലാതെ പറഞ്ഞുപോയതാണേ… ഒന്നു പല്ലുതേച്ച്‌ ഒരു സുലൈമാനിയും അടിച്ചു നിന്നിരുന്നെങ്കിൽ ഒരാലോചനയ്‌ക്കുള്ള നേരമുണ്ടായേനെ. പാവം മൂന്നാർ ഒഴിപ്പിക്കൽ പോലെയൊന്ന്‌ തന്റെ നല്ലകാലത്തുപോലും സൂപ്പി കണ്ടുകാണില്ല. പിന്നെയാണ്‌ സ്വന്തം ഭരണകാലത്ത്‌. സംഗതി ഏതാണ്ട്‌ വലിയ പെരുന്നാളിന്റെ ചേലൊക്കെ തോന്നിയപ്പോൾ പറഞ്ഞുപോയതാണ്‌. പക്ഷെങ്കീ… വിമോചനസമരക്കൊടിക്ക്‌ കുഞ്ഞാലിക്കുട്ടി വടിവെട്ടാൻ നിന്നപ്പോഴാണ്‌ സൂപ്പിയുടെ ഈ അടി. പാവമാണേ… ഉറക്കപ്പിച്ചിൽ പറഞ്ഞുപോയതാണേ… പീഡിപ്പിക്കാതെ വെറുതെ വിടണം…

Generated from archived content: news2_july11_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here