മൂന്നാറിൽ ടാറ്റയടക്കമുള്ള സ്വകാര്യകമ്പനികളുടെ ഭൂമിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് റോഡുപണിയും ടാറിംഗും കുടിവെള്ള പദ്ധതിയും നടപ്പാക്കിയെന്ന് റിപ്പോർട്ട്. 2002 മുതൽ 2005 വരെ ടാറ്റായുടെ ഭൂമിയിൽ ഏഴുകോടി രൂപാണ് യു.ഡി.എഫ് സർക്കാർ ചെലവാക്കിയത്. സ്വകാര്യ കമ്പനികളുടെ ഭൂമിയിൽ സർക്കാർ ഫണ്ടു ചെലവഴിച്ചാൽ സമാധാനം പറയേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം മൂന്നാർ സന്ദർശന വേളയിൽ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.
മറുപുറം ഃ പട്ടി ചന്തയക്കുപോയതു പോലെയായി നമ്മുടെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുടെ മൂന്നാർ യാത്ര. മൂന്നാറിലെത്തിയാൽ അവിടം കലക്കി ഒരു ഉരുൾപൊട്ടൽ മേഖലപോലെ ആക്കുമെന്നൊക്കെയല്ലേ പാവം നാട്ടുകാർ കരുതിയത്. തിരിച്ചുവന്ന് പത്രക്കാരുടെ മുന്നിൽ ഒരു മൂകനർത്തകന്റെ പോലെയായിരുന്നു നേതാവിന്റെ പ്രകടനങ്ങൾ. രണ്ടു സർക്കാർ ജണ്ട കണ്ടുവെന്ന് പറഞ്ഞൊപ്പിച്ചതു തന്നെ ഏറെ കഷ്ടപ്പെട്ടിട്ടാണ്. ഇനി ടാറ്റായ്‌ക്ക് റോഡു പണിതത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണെന്നുകൂടി കൃത്യമായി വ്യക്തമായാൽ സ്വന്തം ശവപ്പെട്ടിക്ക് അവസാനത്തെ ആണി കൂടി അടിക്കാം. അച്യുതാനന്ദന് എന്തോ കൂടോത്രം അറിയാമെന്ന് തോന്നുന്നു. എങ്ങിനെ വീണാലും പുള്ളി നാലുകാലിൽ തന്നെ.
Generated from archived content: news2_july10_07.html
Click this button or press Ctrl+G to toggle between Malayalam and English