സമുദായങ്ങൾ സംഘടിച്ച് വിലപേശുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. നാടിനെ സർക്കാരിനെകൊണ്ട് എന്തും ചെയ്യിക്കാമെന്നുളള ധാരണ ന്യൂനപക്ഷ സമുദായ നേതാക്കൾ തിരുത്തണമെന്നും ഗൾഫ് പണമാണ് ന്യൂനപക്ഷ സമുദായങ്ങൾക്ക് സംഘടിതശക്തി നല്‌കുന്നതെന്നും സൂചിപ്പിച്ചു.
മാറാട് ബി.ജെ.പിക്ക് രഹസ്യ അജഢയുണ്ടെന്നും ബി..ജെ.പി. സംസ്ഥാന നേതൃത്വത്തിന് പ്രശ്‌നം തീർക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം സംഭവവുമായി ബന്ധപ്പെട്ട് ഇന്നും നഫീസ എന്ന സ്‌ത്രീയെ സ്വന്തം വീട്ടിൽ കയറ്റാതെ ഉപരോധം സൃഷ്‌ടിക്കുന്ന മാർക്‌സിസ്‌റ്റുപാർട്ടിക്ക് ഇക്കാര്യത്തിൽ സർക്കാരിനെ വിമർശിക്കാൻ യാതൊരു അവകാശവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറുപുറംഃ- ആന്റണി സ്വന്തം തല മറന്ന് എണ്ണ തേക്കരുതേ. പണ്ട് “അങ്കമാലി കല്ലറയിൽ ഞങ്ങടെ സോദരരുറങ്ങുമ്പോൾ…..” എന്നൊക്കെ വിളിച്ചു പറഞ്ഞ് പാട്ടക്കാരേയും കൂട്ടി വിമോചനസമരം നടത്തിയതൊന്നും മറക്കല്ലേ. സംഗതി അമൃതാനന്ദമയിയുടെ മുന്നിൽ സാഷ്‌ടാംഗം വീണുവെങ്കിലും അന്നം തന്നവരെ പളളയ്‌ക്ക് തൊഴിക്കരുത്. വച്ചത് ചക്കിനാണെങ്കിലും ചിലപ്പോൾ കൊളളുന്നത് കൊക്കിനായിരിക്കും.
Generated from archived content: news2_july10.html