ഹിന്ദി പ്രചാരസഭയുടെ സംസ്ഥാന ഭരണസമിതിയിലേക്ക് ജനുവരി 17-ന് നടക്കുന്ന വാശിയേറിയ മത്സരത്തിൽ കോൺഗ്രസ് ലീഡർ കെ.കരുണാകരന്റെ മരുമകൻ ഡോ.എം. വേണുഗോപാൽ ഇടതുപക്ഷ സഹയാത്രിക പാനലിൽ മത്സരിക്കുന്നു. ഹിന്ദി പ്രചാരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പിന് രാഷ്‌ട്രീയനിറം ഉണ്ടാകുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കാണ് വേണുഗോപാൽ മത്സരിക്കുന്നത്.
മറുപുറംഃ- അമ്മായിയച്ഛന്റെ പുന്നാരമരുമകൻ തന്നെ ഈ ഡോക്‌ടർ. വെട്ടിയും തട്ടിയും ഒതുക്കിയും മയക്കിയും കാര്യം കാണാൻ മിടുക്കൻ. പക്ഷെ ഇക്കാര്യത്തിൽ അമ്മായി അച്ഛനേയും കടത്തിവെട്ടി. കരുണാകരൻ ഇതുവരെ ഇടതുപക്ഷത്തോടൊപ്പം ശയിച്ചിട്ടില്ല… തട്ടിയും മുട്ടിയും വെറുതെയൊന്ന് അടുത്തതേയുളളൂ…. എന്നാലോ മരുമകൻ കസറി, ഇടതുപക്ഷ സഹയാത്രിക പാനലിലല്ലേ ടിയാൻ കസറുന്നത്…. സ്വാഗതം. കേരള രാഷ്‌ട്രീയത്തിലേക്ക്… നല്ല സ്‌കോപ്പ് കാണുന്നുണ്ട്.
Generated from archived content: news2_jan6.html