തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിനെതിരെ നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയതോടെ മലയാളസിനിമയിൽ ചേരിപ്പോര് വീണ്ടും സജീവമായി, നിർമ്മാതാവായ മിലൻ ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരുക്കുന്നത്. തിരക്കഥ എഴുതാമെന്ന ഉറപ്പിൽ വാങ്ങിയ അഡ്വാൻസ് തിരിച്ചുതന്നില്ല എന്നതാണ് ജലീലിന്റെ പരാതി. എന്നാൽ മാക്‌ട തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഉരസലുകളാണ് വിലക്കിനുപിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
മറുപുറംഃ- പുതുവർഷം തുടങ്ങി. സിനിമാക്കാർക്ക് എല്ലിന്റെയിടയിൽ കുത്തു തുടങ്ങി. തെണ്ടിപ്പിളേളരെ നാണിപ്പിക്കുംവിധം തമ്മിൽത്തല്ലി നടന്ന സിനിമാക്കാർ ഒന്നു നേരാംവഴിക്കു വരുമ്പോഴാണ് പുതിയ കാവടിയാട്ടവുമായി ചിലർ വരുന്നത്. രണ്ടുമൂന്ന് നല്ല സിനിമകൾ പുറത്തിറക്കി ഈ രംഗമൊന്ന് പച്ചപിടിച്ചിരിക്കുമ്പോഴാണ് ഇവന്റെയൊക്കെ വേഷം കെട്ടല്….ഇനി നന്നാവണമെങ്കിൽ നല്ല തല്ലുതന്നെ ശരണം….
Generated from archived content: news2_jan3.html