ഡി.സി.സി. അധ്യക്ഷപട്ടിക – ആന്റണിയുമായി രമേശ്‌ ചർച്ച നടത്തി

കെ.പി.സി.സി. തയ്യാറാക്കിയ ഡി.സി.സി. അധ്യക്ഷന്മാരുടെ പേരുകൾ അടങ്ങിയ പട്ടിക സംബന്ധിച്ച്‌ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല കേന്ദ്രമന്ത്രി എ.കെ.ആന്റണിയുമായി ചർച്ച നടത്തി. എ.കെ.ആന്റണി നിർദ്ദേശിക്കുന്ന പേരുകൾ അംഗീകരിക്കാമെന്ന്‌ രമേശ്‌ ചെന്നിത്തല അദ്ദേഹത്തെ അറിയിച്ചു.

മറുപുറം ഃ ങാ..കേരളത്തിലെ കോൺഗ്രസിൽ ഒരു യുദ്ധത്തിനുള്ള സ്‌കോപ്പ്‌ കാണുന്നുണ്ട്‌. പിന്നെ ആന്റണിയദ്ദേഹം പ്രതിരോധനായതിനാൽ അത്യാവശ്യം ഒരു വെടിക്കെട്ടിനുള്ള പടക്കം കാശ്‌മിരിൽ നിന്നോ ആസാമിൽ നിന്നോ കൊണ്ടുവരണേ… അധ്യക്ഷ പദവിക്കുവേണ്ടി കടിപിടി കൂടുന്നവർക്ക്‌ നേരെ തൊടുക്കാൻ ബോഫേഴ്‌സൊന്നും വേണ്ട…കുഞ്ഞിപട്ടാളക്കാർ പൊട്ടിച്ചുകളിക്കുന്ന പൊട്ടാസു തോക്കായാലും മതി…ഒപ്പം പട്ടാളക്കുപ്പായവും കരുതിയേക്കൂ…..ഒരു വഴിക്ക്‌ പോകുന്നതല്ലേ….

Generated from archived content: news2_jan29_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here