ലോട്ടറി നിരോധനത്തെ തുടർന്ന് ജീവിക്കാൻ മറ്റൊരു വഴിയുമില്ലാതെ ലോട്ടറി വിൽപ്പനക്കാരൻ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു. അമ്പലപ്പുഴ കരുമാടി കാടാത്ത് വീട്ടിൽ ശശികുമാറാണ് (42) ജീവനൊടുക്കിയത്. ലോട്ടറി നിരോധനം പിൻവലിക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കത്തെഴുതി വച്ചതിനുശേഷമാണ് ഇയാൾ ആത്മഹത്യചെയ്‌തത്.
മറുപുറംഃ കളളലോട്ടറികളെ ഒതുക്കാൻ കച്ചകെട്ടിയിറങ്ങിയ സുരേഷ്‌കുമാർ എന്ന ഐ.എ.എസുകാരനെ കട്ടപ്പുറത്ത് ഇരുത്തി, വ്യാജലോട്ടറി മുതലാളിമാർക്ക് കഞ്ഞിവച്ചവരാണ് നമ്മുടെ ധനമന്ത്രിയും മുഖ്യനുമൊക്കെ. ഒടുവിൽ നിന്നാനും തുപ്പാനും വയ്യാതെ വന്നപ്പോൾ എലിയെ കൊല്ലാൻ ഇല്ലം തന്നെ ചുട്ടുകളഞ്ഞു മഹാന്മാർ… സർക്കാർ ലോട്ടറി വിറ്റുനടന്ന അന്ധനും വികലാംഗർക്കുമൊക്കെ “എങ്ങിനെ ആത്മഹത്യ ചെയ്യാം” എന്ന ലഘുരേഖ കൊടുത്ത് കേമന്മാരാക് വമ്പന്മാരേ… ദൈവമേ…. ഇത്തരം പാപത്തിന് വേണ്ട ശിക്ഷ നരകത്തിൽ പോലുമുണ്ടാകില്ല.
Generated from archived content: news2_jan28.html