മുരിങ്ങൂരിൽ പോലീസ്‌ നടപടി തുടരാം ഃ ഹൈക്കോടതി

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോലീസ്‌ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന്‌ ഹൈക്കോടതി. ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ നടന്ന അസ്വാഭാവിക മരണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ തുടർന്നും പോലീസിന്‌ അന്വേഷിക്കാമെന്നും ജസ്‌റ്റിസ്‌ ആർ.ബസന്തിന്റെ ഉത്തരവിൽ പറഞ്ഞു. മുരിങ്ങൂരിൽ പോലീസ്‌ നടത്തിയ പരിശോധനകളുടെ പേരിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ്ജ്‌ പനയ്‌ക്കൽ നൽകിയ ഹർജി തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതി വിധി. വോട്ടുബാങ്കുകൾക്കായി രാഷ്‌ട്രീയക്കാർ കണ്ണുപൊട്ടൻമാരെപ്പോലെ പെരുമാറരുതെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി. ധ്യാനകേന്ദ്രത്തിലെ പോലീസ്‌ പരിശോധനയും കോടതി നിലപാടും എതിർത്തുകൊണ്ട്‌ ചില രാഷ്‌ട്രീയക്കാർ നടത്തിയ പരാമർശത്തെ വിമർശിച്ചാണ്‌ കോടതി ഇങ്ങനെ പറഞ്ഞത്‌.

മറുപുറം ഃ പ്രിയ മുരിങ്ങൂർ ഡയറക്ടർ പനയ്‌ക്കലച്ചോ…. ഉമ്മൻചാണ്ടി, പിണറായി എന്നീ മഹാകള്ളന്മാരുടെ നാവുപോലെയാവില്ല കോടതിയുടെ നാവ്‌…എനിക്ക്‌ വോട്ടുവേണ്ട എന്നു പറയാനുള്ള ഏക അവകാശം കോടതിയ്‌ക്ക്‌ മാത്രമാണ്‌….ഇതേതാണ്ട്‌ പള്ളീൽപോയി പറഞ്ഞാൽമതി എന്ന കണക്കായിപ്പോയി….സഖാവ്‌ പിണറായി മുരിങ്ങൂര്‌ കാലെടുത്ത്‌ വച്ചതേയുള്ളൂ…‘ഹാമർ’കൊണ്ട്‌ തലയ്‌ക്ക്‌ കിട്ടി നല്ലൊരു പെരുക്ക്‌. ഏതായാലും മുരിങ്ങൂര്‌ പോയി പുണ്യവാളനായതല്ലേ…ആ വഴി തന്നെ പെരിങ്ങാട്ടുകര ചാത്തൻമഠത്തിലും പോകാമായിരുന്നു. ഇനിയുള്ള കാലം ഭാവി, ഭൂതം, വർത്തമാനമൊക്കെ അറിഞ്ഞു മതി. വഴിയിൽ കിടന്ന പാമ്പിനെയെടുത്ത്‌ മടിയിലിരുത്തി താരാട്ടുപാടി ഉറക്കാൻ നോക്കിയതല്ലേ…പക്ഷെ കടി ഏതുവഴിക്കാണ്‌ വരുന്നതെന്ന്‌ പറയാനൊക്കില്ല…ദേ….ഇപ്പോൾ വന്നത്‌ കോടതി വഴിക്കെന്നുമാത്രം…ഏതു മരമണ്ടൻ പറഞ്ഞിട്ടാകണം പിണറായിക്ക്‌ ഈ തലതിരിഞ്ഞ ബുദ്ധി തെളിഞ്ഞത്‌…ചാത്തൻമഠം തന്നെ ശരണം.

Generated from archived content: news2_jan26_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here