സൂര്യനെല്ലിക്കേസ്‌ വിവാദമാകുന്നു-അട്ടിമറിയെന്ന്‌ സംശയം

ഐസ്‌ക്രീം പെൺവാണിഭക്കേസിലെന്നപോലെ സൂര്യനെല്ലിക്കേസിലും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും ഗൂഢാലോചന നടത്തിയെന്ന അന്നത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വഃ ജി.ജനാർദ്ദനക്കുറുപ്പിന്റെ ആരോപണം വിവാദമുയർത്തുന്നു. ഇവരുടെ ഗൂഢാലോചനയെ തുടർന്നാണ്‌ താൻ രാജിവെച്ചതെന്നും ജനാർദ്ദനക്കുറുപ്പ്‌ പറഞ്ഞു. എന്നാൽ ജനാർദ്ദനക്കുറുപ്പിന്റെ ആരോപണങ്ങൾ ദുരുദ്ദേശപരമാണെന്നും പ്രതിഫലം കൂട്ടികൊടുക്കാത്തതിൽ ഉണ്ടായ അഭിപ്രായവ്യത്യാസം മൂലമാണ്‌ അദ്ദേഹം രാജിവെച്ചതെന്നും പി.ശശി പ്രതികരിച്ചു.

മറുപുറംഃ- ഐസ്‌ക്രീം കേസും സൂര്യനെല്ലിയും വിതുരയുമൊക്കെ ജനങ്ങൾക്ക്‌ നല്ല വഴിയാണ്‌ കാട്ടിത്തരുന്നത്‌. വേണ്ടപ്പെട്ടവരാണെങ്കിൽ ഏത്‌ കന്നുപൂട്ടുമത്സരവും നടത്താം…. ഇനി അത്യാവശ്യം രാഷ്‌ട്രീയത്തിലിറങ്ങണമെങ്കിൽ കുറഞ്ഞത്‌ നാലു പെണ്ണുക്കേസ്സിലെങ്കിലും പെടണം.

എങ്കിലും ഒന്നോർക്കുമ്പോഴാണ്‌ അതിശയം…. എല്ലാ പെണ്ണുക്കേസും ഒടുവിൽ എത്തിച്ചേരുന്നത്‌ മുൻമുഖ്യമന്ത്രി നായനാരുടെ ഓഫീസിലാണല്ലോ…..അതും പി.ശശിയുടെ തലയിൽ…. ദൈവമേ…. ഇനി ശശിസഖാവിനെ ‘അമ്മാവാ’ എന്നു വിളിക്കുന്ന കാലം വരുമോ ആവോ…?

Generated from archived content: news2_jan23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here