മുഖ്യമന്ത്രിയുടെ നിലപാട്‌ തെറ്റ്‌ ഃ ലോകായുക്ത

ലോകായുക്തയുടെ വിധിക്കുമേൽ മറ്റൊരന്വേഷണം നടത്താൻ ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നിലപാട്‌ തെറ്റാണെന്ന്‌ ലോകായുക്ത വ്യക്തമാക്കി. ഈ നിയമത്തെപ്പറ്റി മുഖ്യമന്ത്രി ബോധവാനല്ലെന്ന്‌ വ്യക്തമായിരിക്കുകയാണ്‌. മുഖ്യമന്ത്രിയും ലോകായുക്തിന്റെ അധികാരപരിധിക്കു പുറത്തല്ല. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രൻ മാസ്‌റ്ററുടെ ഓഫീസ്‌ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും അധികാര ദുർവിനിയോഗം നടത്തിയെന്ന ലോകായുക്തയുടെ കണ്ടെത്തലിന്‌ സമാന്തരമായി മുഖ്യമന്ത്രി അന്വേഷണം നടത്തിയതിന്മേലാണ്‌ ലോകായുക്ത ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. മുഖ്യമന്ത്രി കുറെക്കൂടി മര്യാദ പാലിക്കണമെന്നും അഭിപ്രായം പറയുന്നത്‌ നിർത്തി വായടയ്‌ക്കണമെന്നും ലോകായുക്ത ഡിവിഷൻ ബഞ്ച്‌ അഭിപ്രായപ്പെട്ടു.

മറുപുറംഃ പോത്തിനോട്‌ വരെ വേദമോതിയാൽ കുറച്ചെങ്കിലും ഗുണം കിട്ടും. പക്ഷെ ഇത്‌ ഇത്തിരി കടന്നതായിപ്പോയി. കോടതി ഏതാണ്‌ കരുണാകരനേതാണ്‌ എന്ന്‌ തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിലാണ്‌ നമ്മുടെ മുഖ്യൻ ഉമ്മൻചാണ്ടി. മുഖ്യമന്ത്രി കസേര ഏതാണ്ട്‌ ബാർബർ ഷോപ്പിലെ കറങ്ങുന്ന കസേര പോലെയാണ്‌. വെടി വെയ്‌ക്കുന്നുവെന്നേയുളളൂ ഏതു ദിക്കിലേക്കാണെന്ന്‌ മുഖ്യന്‌ നിശ്ചയം പോര. കറങ്ങിക്കൊണ്ടിരിക്കുകയല്ലേ… തൂപ്പുകാരന്റെ കൈയ്യിൽ നിന്നുവരെ കാശുമേടിക്കുന്ന മന്ത്രിമാരെ തലോടി സംരക്ഷിക്കുമ്പോൾ കുറെ നിയമങ്ങളൊക്കെ ഉണ്ടെന്ന്‌ മുഖ്യൻ മനസ്സിലാക്കണമായിരുന്നു.

Generated from archived content: news2_jan18_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here