മുൻമന്ത്രി ടി.എം.ജേക്കബ് എം.എൽ.എയുമായി ബി.എഡ്.കോളേജ് പ്രശ്‌നം ചർച്ച ചെയ്തിട്ടില്ലെന്ന് ബി.എഡ് കോഴക്കേസിലെ ആറാം സാക്ഷിയും മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിജിലൻസ് കോടതിയിൽ മൊഴി നല്‌കി. എന്നാൽ കോളേജ് അനുവദിച്ചു കിട്ടാൻ ലീഗ് നേതാക്കൾ മീനങ്ങാടി യാക്കോബായ മെത്രാപ്പൊലീത്തയോട് കോഴ ചോദിച്ച കാര്യം താനും മുഖ്യമന്ത്രിയും ചർച്ച ചെയ്‌തിരുന്നുവെന്ന് ടി.എം.ജേക്കബ് കോടതിയിൽ മൊഴി നല്‌കിയിരുന്നു. കോഴ ചോദിച്ചുവെന്നും, അത് മുഖ്യമന്ത്രിയെ അറിയിച്ചുവെന്നുമുളള തന്റെ മൊഴിയിൽ ഉറച്ചു നില്‌ക്കുന്നതായി ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മറുപുറംഃ- ദൈവമേ, പാപി ചെന്നിടം പാതാളം എന്ന് കേട്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ ഇപ്പോൾ ബോധ്യമായി. ഒരു പെണ്ണുക്കേസിൽ പക്ഷം പിടിച്ച് നാറ്റക്കേസായി ഒന്നു നിവർന്നുനിന്നു വരുന്നതേയുളളൂ…. ദേ വരുന്നു ഒരു മൊഴിമാറ്റം… പട്ടക്കാരെയും പളളിയേയും വെറുപ്പിക്കാൻ തന്നെയാണോ മുഖ്യന്റെ പുറപ്പാട്. ഉളളകാര്യം കോടതിയിലോട്ട് അങ്ങ് പറഞ്ഞേര്… ലീഗിനെ നമ്പിനിന്നാൽ പണി പോകുമേ, സമയം വരുമ്പോൾ അവർ അവരുടെ പാട്ടിന് പോകും. ഒടുവിൽ കൂട്ടിന് സത്യക്രിസ്‌ത്യാനികൾ മാത്രമേ ഉണ്ടാകൂ…
Generated from archived content: news2_jan18.html