സാഹിത്യത്തിലും വ്യാജന്മാരുടെ ആധിപത്യംഃ കടമ്മനിട്ട

മറ്റു രംഗങ്ങളിലെന്നപോലെ സാഹിത്യത്തിലും വ്യാജന്മാരുടെ ആധിപത്യമാണെന്ന്‌ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്‌ണൻ പ്രസ്താവിച്ചു. കലാകാരന്‌ തീഷ്ണമായ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമെ അകം ഉരുകിയിറങ്ങുന്ന പുതിയ കലാസൃഷ്‌ടികൾ ഉണ്ടാകൂ. അനുഭവങ്ങളില്ലാത്തതിനാലാണ്‌ താൻ എഴുതാത്തതെന്നും കിട്ടിയ അനുഭവങ്ങളാൽ മനസ്സ്‌ മരവിച്ചു പോയെന്നും കടമ്മനിട്ട പറഞ്ഞു.

മറുപുറംഃ- പശ്ചാത്താപവിവശനായ ഒരു കവിയുടെ ദയനീയമായ ഹൃദയവേദനയാണോ ഇത്‌? കാട്ടാളനും, കുറത്തിയും, കിരാതവൃത്തവും എഴുതി കീഴാളന്റെ ചോര തുടുപ്പിച്ച കടമ്മനിട്ട ഇടതുപക്ഷത്തിന്റെ കുപ്രസിദ്ധ ആദിവാസിബില്ലിന്‌ കൈപൊക്കിയപ്പോൾ, ചത്തുപോയി ഉളളിലെ കവി. ഇനി പേനയെടുക്കുമ്പോൾ കൈവിറയ്‌ക്കും….പനിവരും…ഗതികേടുകൊണ്ടാണ്‌ ബില്ലിനുവേണ്ടി കൈപൊക്കിയതെങ്കിലും, ഉളളിൽ നല്ല മനസ്സുളളതുകൊണ്ട്‌ പിന്നീട്‌ ആദിവാസിക്കവിതകൾ എഴുതിയില്ലല്ലോ…അത്രയും നന്ന്‌.

Generated from archived content: news2_jan10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here