വിദേശവായ്‌പയ്‌ക്ക്‌ എതിരല്ല ഃ ഡി.വൈ.എഫ്‌.ഐ.

നിബന്ധനകളോടെ വിദേശവായ്‌പ സ്വീകരിക്കുന്നതിൽ ഡി.വൈ.എഫ്‌.ഐ.ക്ക്‌ എതിർപ്പില്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എം.ബി.രാജേഷ്‌. സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മെന്റ്‌ സംഘടിപ്പിച്ച എ.ഡി.ബി.യെക്കുറിച്ചുളള സെമിനാറിൽ സംസാരിക്കുകയായിരുന്നു രാജേഷ്‌. പൊതുടാപ്പുകളിൽ മീറ്റർ ഘടിപ്പിക്കാനും യൂസേഴ്‌സ്‌ ചാർജ്ജ്‌ ഈടാക്കാനുമുളള നിബന്ധനകളിൽ ഡി.വൈ.എഫ്‌.ഐ.ക്ക്‌ എതിർപ്പാണെന്നും, ഘടനാപരമായ പരിഷ്‌ക്കാരങ്ങൾക്ക്‌ വിദേശ വായ്‌പ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മറുപുറം

ഃ ദേ….ഇപ്പോഴായിരിക്കും പിണറായിക്ക്‌ ശ്വാസം വീണത്‌. പ്രശ്‌നമുണ്ടാക്കുന്ന പിളേളർക്ക്‌ പഞ്ചാരമിഠായി വാങ്ങികൊടുത്ത്‌ ഒതുക്കിയതുപോലെയായി ഡി.വൈ.എഫ്‌.ഐ.യുടെ കാര്യങ്ങൾ. വി.എസ്സിനു വേണ്ടി പളളിവാളും ചിലമ്പുമെടുത്ത്‌ ഉറഞ്ഞു തുളളിയ സഖാക്കൾ പുറത്ത്‌. ദേ…….ഇപ്പോൾ അനുസരണയുളള കുഞ്ഞാടുകൾ അകത്ത്‌. എ.ഡി.ബി.എന്നു കേട്ടാൽ അങ്കക്കലി പൂണ്ടവർ, അത്‌ വാങ്ങിക്കാം എന്നു പറയുന്നിടം വരെ എത്തി. പിന്നെ പൊതുടാപ്പിലൊക്കെ മീറ്റർ ഘടിപ്പിച്ചാൽ മൂത്ത സഖാക്കളോട്‌ രണ്ടു ദിവസം മിണ്ടാതെ വഴക്കിട്ടു നടക്കാം. മൂന്നാം ദിനം രണ്ട്‌ ഇൻക്വിലാബ്‌ വിളിച്ച്‌ ചെഗുവേരയെയും വയലാറിലെ വാരിക്കുന്തവുമൊക്കെ മനസിൽ ധ്യാനിച്ച്‌ ഓർമ്മകളിൽ വിപ്ലവത്തിന്റെ പൂക്കാലമൊരുക്കി ഗുരു കാരണവ സഖാക്കളെ നമിച്ച്‌ എ.ഡി.ബി.യുടെ വായ്‌പ വാങ്ങി പുതിയ വിപ്ലവ തന്ത്രങ്ങൾ മെനയാം.

Generated from archived content: news2_jan09_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here