ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാർ ആവശ്യപ്പെട്ടു. പ്രവീൺ വധക്കേസിൽ ഒളിവിൽ കഴിയുന്ന ഗുണ്ടാത്തലവൻ പ്രിയന് ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധമുണ്ടെന്ന പ്രവീണിന്റെ അച്‌ഛൻ പവിത്രന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ശ്രീകുമാർ ഇങ്ങനെ ആവശ്യപ്പെട്ടത്. ഒളിവിൽ കഴിയുന്ന പ്രിയനെ പിടികൂടണമെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ശ്രീകുമാർ പറഞ്ഞു.
മറുപുറംഃ ചിലത് ചത്ത് ചീഞ്ഞ് ചിലതിനൊക്കെ വളമായി. ഇനിയും ഇതൊക്കെ കുത്തിപ്പൊക്കണമോ…? ഒടുവിൽ ഭസ്‌മാസുര വരം പോലെയാകും കാര്യങ്ങൾ. ഇക്കാര്യത്തിൽ താങ്കളുടെ തലതൊട്ടപ്പന്റെ വാഗ്‌ലീലാവിലാസങ്ങൾ കേട്ടില്ലല്ലോ…? കാള പെറ്റൂ എന്നു കേട്ടാൽ കയറെടുക്കുന്ന കക്ഷിയല്ലേ താങ്കളുടെ തലതൊട്ടപ്പൻ. ങാ, പ്രിയനെ കിട്ടാതിരിക്കട്ടെ… വെറുതെ കേരളം പുകയും… അല്ലെങ്കിൽ തന്നെ ഇത്രയൊക്കെ ആയ സ്ഥിതിക്ക് പ്രിയൻ തന്നെ പുകയായോ എന്നാണ് ജനത്തിന്റെ സംശയം.
Generated from archived content: news2_jan09_06.html