ബി.ജെ.പിയുടെ അധ്യക്ഷപദം ഏറ്റെടുത്ത രാജ്‌നാഥ് സിംഗിന് താങ്കൾ ഏറ്റെടുക്കുന്നത് ഒരു മുൾക്കിരീടമാണ് എന്നാണ് എ.ബി.വാജ്‌പേയ് നല്‌കിയ മുന്നറിയിപ്പ്. മുൾക്കിരീടം മാത്രമല്ല മുൾമെത്ത കൂടിയാണ് പാർട്ടി അധ്യക്ഷ സ്ഥാനമെന്നും ഓർമ്മിപ്പിക്കാൻ വാജ്‌പേയ് മറന്നില്ല. എന്നാൽ സമർത്ഥനും നേതൃപാടവവുമുളള രാജ്‌നാഥിന് പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രയാസമുണ്ടാവില്ലെന്നും വാജ്‌പേജ് ആശംസിച്ചു.
മറുപുറംഃ ഇതെന്താ ഈ ബി.ജെ.പിക്കാർ ആഫ്രിക്കൻ വനാന്തരങ്ങളിലെ കാടന്മാരോ? സ്വന്തം സഹോദരന്റെ തലയിൽ മുൾക്കിരീടം ചൂടിച്ച്, ആഹ്ലാദിക്കുന്നവർ ഏതായാലും മറ്റെവരേക്കാൾ കഷ്‌ടം തന്നെ. ഇനിയിപ്പോ ഒരു കുരിശു കൂടി പണിത് പുതിയ അധ്യക്ഷനെ ആണി തറച്ച് സ്ഥാപിച്ചാൽ കാര്യം കുശാലായി…. പട്ടക്കാരുമായി ഒരു ടൈഅപ്പും ശരിയാക്കാം… കഷ്‌ടം തന്നെ.
Generated from archived content: news2_jan03_06.html