തന്ത്രിക്കേസ്‌ ഃ അന്വേഷണത്തിന്‌ പുരോഗതിയില്ല

ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല തന്ത്രിക്കേസിന്റെ അന്വേഷണം ഏതാണ്ട്‌ മരവിച്ചമട്ടായി. അഞ്ചുമാസം കഴിഞ്ഞെങ്കിലും പ്രതികളെ മുഴുവൻ കണ്ടുപിടിക്കാനോ കുറ്റപത്രം തയ്യാറാക്കാനോ കഴിഞ്ഞിട്ടില്ല. എന്നാൽ മുഖ്യപ്രതികളെയെല്ലാം പോലീസ്‌ പിടികൂടിയിരുന്നു. മറ്റു പ്രതികളായ മജീദിനെയും ഷെരീഫിനെയും കണ്ടെത്താൻ കഴിയാത്തതും തന്ത്രിയുടെ നഗ്‌നഫോട്ടോയെടുത്ത സത്താറിനെ അറസ്‌റ്റു ചെയ്‌തെങ്കിലും ക്യാമറ കണ്ടെത്താത്തതുമാണ്‌ അന്വേഷണം വഴിമുട്ടിയതിനു കാരണമെന്നാണ്‌ പോലീസ്‌ ഭാഷ്യം.

മറുപുറം ഃ ഇതൊന്നുമല്ല നാട്ടാരെ കാര്യം; ശബരിമല തന്ത്രിയുടെ ലീലാവിലാസങ്ങളും പുളളിക്കാരനെ കുടുക്കാൻ നടത്തിയവരുടെ കുതന്ത്രങ്ങളും ജനത്തിന്‌ പച്ചവെളളം പോലെ മനസിലായെങ്കിലും ഇത്തവണത്തെ ശബരിമല നടവരവ്‌ നോക്ക്‌. ഗ്രാഫ്‌ കുത്തനെ മുകളിലേയ്‌ക്കാണ്‌. ഭക്തജനങ്ങളുടെ തിരക്കാണെങ്കിൽ ഏതു സീസണിനേക്കാളും അധികവും. ഓരോ വർഷത്തിലും ഓരോ തന്ത്രിമാർ ഓരോ പെണ്ണുകേസിൽ പെട്ടാൽ ശബരിമല ദേവസ്വം ബോർഡിന്റെ വരവെന്താകും? അതിശയം തന്നെ. കണ്‌ഠരര്‌ മോഹനരും ജയിച്ചു; ദേവസംബോർഡും ജയിച്ചു, ശോഭയും ബച്ചുവും ജയിച്ചു, ഭക്തജനങ്ങളും ജയിച്ചു. തോറ്റുപോയത്‌ ശബരിമല വാഴും ശ്രീ അയ്യപ്പൻ മാത്രം.

Generated from archived content: news2_jan01_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here