യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ കുറ്റിയിൽ കെട്ടിയിടാതെ അഴിച്ചുവിട്ടാൽ മാത്രമേ കോൺഗ്രസിലെ പ്രതിസന്ധി മാറുകയുളളൂവെന്ന് മുൻമുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. തോപ്പിൽ രവി സാഹിത്യപുരസ്‌കാര സമർപ്പണ-അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ആന്റണി.
മറുപുറംഃ ഈശ്വരാ…. അറിയാതെ ചിലപ്പോൾ ഇവരുടെ കെട്ടഴിഞ്ഞു പോയതിന്റെ ക്ഷീണം നാട്ടുകാർ ഇപ്പോഴും മറന്നിട്ടില്ല…. പഴയ ലോകസമ്മേളനത്തിൽ പോയി കാട്ടിക്കൂട്ടിയതും, പണ്ട് വിക്‌ടോറിയ കോളേജിൽവച്ച് ഇന്ദിരാജി അനുസ്‌മരണത്തിന്റെ പേരിൽ ‘നല്ല’ ചലച്ചിത്രപ്രദർശനം നടത്തിയതും ആന്റണി മറന്നെങ്കിലും നാട്ടുകാർ മറന്നിട്ടില്ല. കെട്ടഴിച്ചു വിടുക എന്നത് ഒരു വൃത്തികെട്ട പ്രയോഗമാണ് ആന്റണി…. യൂത്ത് കോൺഗ്രസും കെ.എസ്.യുവും ആ പ്രയോഗത്തെ അന്വർത്ഥമാക്കിക്കളയും…. ജാഗ്രതെ.
Generated from archived content: news2_feb9.html