‘ഐ’ ഗ്രൂപ്പ്‌ ചാവേർ പോരാളികളെപ്പോലെ ഃ എൻ.വേണുഗോപാൽ

ഉമ്മൻചാണ്ടിസർക്കാർ അധികാരത്തിൽ വരുവാൻ വേണ്ടി ചാവേർ പോരാളികളെപ്പോലെ പ്രവർത്തിച്ചവരാണ്‌ ഐ ഗ്രൂപ്പുകാരെന്ന്‌ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ. ഘടകകക്ഷികളെ ചെവിക്കു പിടിച്ചു പുറത്താക്കിയതുപോലെ ഐ ഗ്രൂപ്പിനെ കളയാൻ ആർക്കും പറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. എട്ടുമാസമായി കോൺഗ്രസ്‌ പാർട്ടി ഐ വിരുദ്ധ ഗ്രൂപ്പിന്റെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ ചാവേറുകൾ എന്നാൽ പരിപാടിക്കുശേഷം വെറും കറിവേപ്പിലകൾ മാത്രം. ഉണ്ണിത്താനും ശരത്തും ഇപ്പോൾ നടക്കുന്നത്‌ കണ്ടില്ലേ… പഴയ ‘ഐ’ ചാവേറുകളാ… കാര്യമടുത്തപ്പോൾ ലീഡറു ചക്രവർത്തി ആ ചാവേറുകളെ വെറും പീറകളാക്കി. മകനേ വേണുഗോപാലേ, കാരണവർ പറയുന്നതുകേട്ട്‌ ചാവേറാകാൻ നിന്നാൽ, ടിയാന്റെ മക്കളുടെ കാര്യം വരുമ്പോൾ താങ്കൾ തനിയെ പൊട്ടിച്ചാകുന്ന ബോംബായി മാറും….. ഉമ്മന്‌ വയ്‌ക്കുന്നതിൽ പകുതി വേണുവിനും കിട്ടുമെന്നർത്ഥം… യേത്‌?

Generated from archived content: news2_feb8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here