മലപ്പുറത്ത് നടക്കുവാൻ പോകുന്ന സി.പി.എം സംസ്ഥാനസമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങൾ ദുഷ്‌പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആരോപിച്ചു. സി.പി.എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ചുങ്കത്തറയിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അച്യുതാനന്ദൻ. ഇ.എം.എസ് നടപ്പാക്കിയ ഭൂപരിഷ്‌ക്കരണനിയമത്തെ അച്യുതമേനോൻ അട്ടിമറിക്കാൻ ശ്രമിച്ചതായും വി.എസ് ആരോപിച്ചു.
മറുപുറംഃ മാധ്യമങ്ങളിൽ ദേശാഭിമാനിയിലുളളവർ ഒഴിച്ച് ബാക്കിയെല്ലാവരും സി.ഐ.എ ചാരന്മാരാണ് എന്നു പറഞ്ഞതുപോലെ അച്യുതമേനോനും ചാരനാണെന്ന് പറയുമോ…? സി.പി.ഐക്കാരെ ചീത്ത പറഞ്ഞ് ഒടുവിൽ കോൺഗ്രസിനു കഞ്ഞിവയ്‌ക്കുന്ന അവസ്ഥയിലെത്തി നമ്മൾ. പിന്നെ വഴിയെ പോകുന്ന പെണ്ണു കേസൊക്കെ സഖാക്കന്മാരുടെ തലയിലും. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നേരെ എന്നപോലെയാ അച്ചുവേട്ടൻ മാധ്യമങ്ങളേയും സി.പി.ഐയേയും ആക്രമിക്കുന്നത്.
Generated from archived content: news2_feb7.html