എം.എൻ.വിജയൻ ദേശാഭിമാനിയിൽനിന്നും രാജിവെച്ചു

മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികൻ എം.എൻ. വിജയൻ ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനം രാജിവെച്ചു. സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞാലുടൻ രാജിവയ്‌ക്കുമെന്ന്‌ നേരത്തെതന്നെ തീരുമാനിച്ചതായി എം.എൻ.വിജയൻ പറഞ്ഞു. പാർട്ടിയെ ശുദ്ധീകരിക്കാൻ ‘പാഠം’ മാസികയിലൂടെ വിജയൻ നടത്തിയ പ്രതികരണങ്ങൾ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇതിനെതിരെ പിണറായി വിജയൻ ശക്തമായ പ്രതികരണമാണ്‌ ഈയിടെ നടത്തിയത്‌.

മറുപുറംഃ നാരകം നട്ടിടം, കൂവളം കെട്ടയിടം….. ഇവിടൊന്നും നന്നാവില്ല വിജയൻമാഷേ, വലിയൊരു കൂട്ടത്തിൽ കസ്‌തൂരിമാൻ മാത്രമല്ല പാമ്പും പഴുതാരയും കൂർക്കപ്പന്നിയും വരെയുണ്ടാകും…. അവിടെ പിടിച്ചു നില്‌ക്കണമെങ്കിൽ മാഷ്‌ കുറച്ച്‌ സർക്കസ്‌ പഠിക്കേണ്ടിവരും…. കളത്തിനു പുറത്തെങ്കിൽ മനഃസമാധാനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമല്ലോ…. കമ്യൂണിസവും മാർക്‌സിസവുമൊക്കെ ചിലർക്ക്‌ എന്നും ഉപ്പുമാങ്ങ ഭരണിയിലിട്ട്‌ സൂക്ഷിക്കാൻ പറ്റില്ലല്ലോ….

Generated from archived content: news2_feb24.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here