പാർട്ടിയിൽ സമാന്തരപ്രവർത്തനം നടത്തുന്ന കെ.കരുണാകരനും ഐ ഗ്രൂപ്പിനുമെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് കെ.പി.സി.സി നിർവ്വാഹകസമിതിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുളളവർ വാദിച്ചപ്പോൾ ഇപ്പോൾ ഇത്തരം നടപടികൾ പാടില്ലെന്ന് മുൻമുഖ്യമന്ത്രി എ.കെ.ആന്റണി ശക്തമായി നിലപാടെടുത്തു. തന്റെ ഭരണകാലത്ത് ഇതിലും വലിയ സംഭവങ്ങൾ നടന്നപ്പോൾ മിണ്ടാതിരുന്നവർ ഇപ്പോൾ ധാർമ്മികരോക്ഷം ഉയർത്തുന്നത് എന്തിനെന്നും എ.കെ.ആന്റണി വികാരഭരിതനായി ചോദിച്ചു.
മറുപുറംഃ തൊമ്മൻ അയഞ്ഞപ്പോൾ ചാണ്ടി മുറുകി എന്ന മട്ടിലായി കാര്യങ്ങൾ…. ഏതായാലും കരുണാകരനും ഐ ഗ്രൂപ്പും എക്കാലവും കോൺഗ്രസിലുണ്ടാകുമെന്നത് സത്യം തന്നെ; അവർക്ക് ഗതി കിട്ടില്ലെങ്കിലും ഈ സാധനത്തെ കൊണ്ട് ഗുണമുളളവർ എന്നും പാർട്ടിയിലുണ്ടാകും… കഴിഞ്ഞ തവണ ഉമ്മന് ഗുണമുണ്ടായപ്പോൾ ഇത്തവണ അന്തോണിക്കാവും ഗുണം…. കാരണം മനഃസമാധാനത്തോടെ ഭരിക്കാൻ കരുണാകർജി അനുവദിക്കില്ലല്ലോ… എങ്ങിനെയും ഭരിക്കുന്നവനെ പിടിച്ച് താഴെയിടും… അതിന്റെ ലാഭം കരുണാകരന് കിട്ടില്ലെങ്കിലും ചില സൂത്രക്കാരായ കുറുക്കന്മാർക്ക് കിട്ടും…
Generated from archived content: news2_feb23.html