പിണറായിയുടെ വെടിയുണ്ട – സുരക്ഷാ പരിശോധനയിൽ വീഴ്‌ച

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ലാപ്‌ടോപ്‌ ബാഗ്‌ പരിശോധിച്ച തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ചപറ്റിയതായി സംഭവം അന്വേഷിച്ച സി.ഐ.എസ്‌.എഫ്‌ സീനിയർ കമാൻഡന്റ്‌ കെ.സി.സുരേഷ്‌കുമാറിന്റെ റിപ്പോർട്ട്‌. തിരുവനന്തപുരത്തുവച്ച്‌ വെടിയുണ്ട ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ മതിയായ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയില്ല.

മറുപുറം ഃ പിണറായിയുടെ വെടിയുണ്ട ഉണ്ടാക്കിയ പ്രശ്‌നങ്ങളേയ്‌…അത്‌ ചെന്നയിൽ നിന്നും കയറ്റിയതാണ്‌….അല്ല വിമാനത്തിനുള്ളിൽ വച്ച്‌ പെട്ടിയിലാക്കിയതാണ്‌…..പറഞ്ഞ്‌….പറഞ്ഞ്‌ പിണറായിയെ ദാവൂദിനു സമമാക്കി…പക്ഷെ ഇതിൽ പെട്ടുപോയത്‌ പാവം എം.വി. രാഘവനാണ്‌. പിണറായി എന്നു കേട്ടപ്പോഴേ രാഘവന്‌ ബാധകയറി. കാള വാലുപൊക്കിയപ്പോൾ കയറെടുത്തതുപോലെ. ഇനി തന്റെ തോക്കിന്റെ ലൈസൻസു തേടിയാകും രാഘവന്റെ യാത്ര…ചക്കിനു വച്ചതു കൊക്കിനു കൊണ്ടു….

Generated from archived content: news2_feb22_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here