സി.പി.എം സംസ്ഥാനവേദിയിൽ നിന്നും വാർത്തകൾ ചോർത്താൻ ശ്രമിച്ച സമ്മേളന പ്രതിനിധി; തിരുവനന്തപുരം വെഞ്ഞാറമൂട് ഏരിയാസെക്രട്ടറി കോലിയക്കോട് കൃഷ്‌ണൻനായരെ വോളന്റിയർമാർ പിടികൂടി. മൊബൈൽ ഫോണിലൂടെ സമ്മേളനരഹസ്യങ്ങൾ ആർക്കോ പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പിണറായി പക്ഷക്കാരനായ ഇയാളെ രണ്ടുതവണ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽനിന്നും പുറത്താക്കിയിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകാതിരുന്നത് സമ്മേളന നഗരിയിൽ സംഘർഷത്തിനിടയാക്കി.
മറുപുറംഃ ഏതു സി.ഐ.ഡിയെ നിയമിച്ചാലും പാർട്ടിയുടെ രഹസ്യങ്ങൾ എന്നും അങ്ങാടിപ്പാട്ടായിരിക്കും. തലമൂത്തവർ നേരിട്ടു വിളിച്ചുതന്നെ ചില പത്രങ്ങളെ വേണ്ട കാര്യങ്ങൾ അറിയിക്കുമ്പോൾ, ഇത്തിരി ചില്ലറയ്‌ക്കുവേണ്ടി ഈ കുട്ടി സഖാവിനും ചിലതൊക്കെ പുറത്തുവിടാം…. എന്തിന്, പൊതുവേദിയിലും പാർട്ടിപത്രത്തിലും തമ്മിൽത്തല്ലു നടത്തുന്ന നേതാക്കൾ വിലസുമ്പോൾ ഈ ഏരിയാ സെക്രട്ടറിയും ഒരു സോഷ്യലിസ്‌റ്റാകാൻ ശ്രമിച്ചതിൽ തെറ്റുണ്ടോ?
Generated from archived content: news2_feb21.html