പി. രാജീവിന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കണം ഃ എസ്‌.എഫ്‌.​‍െ.എ.

എം.ജി. സർവകലാശാല ലീഗൽ തോട്ടിൽ സി.പി.എം. നേതാവ്‌ പി. രാജീവിന്റെ ഭാര്യയെ ഉൾപ്പെടെ അനധികൃതമായി നടത്തിയ മുഴുവൻ നിയമനങ്ങളെപ്പറ്റിയും വിജിലൻസ്‌ അന്വേഷണം നടത്തണമെന്ന്‌ എസ്‌.എഫ്‌.ഐ. കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമവിരുദ്ധവും അന്യായവുമായ നിയമനത്തിനെതിരെ സമാധാനപരമായി സമരം നടത്തിവരുന്ന വിദ്യാർത്ഥികളെ ആക്രമണകാരികളെന്ന്‌ മുദ്രകുത്തി കപട നാടകം അഭിനയിക്കുന്ന വി.സി. യുടെ നടപടി ലജ്ജാവഹമാണ്‌. നിയമനാധികാരം സിൻഡിക്കേറ്റിനാണെന്നിരിക്കെ വി.സി. സ്വന്തമായാണ്‌ ഈ നിയമനങ്ങളെല്ലാം നടത്തിയതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

മറുപുറം ഃ അപ്പന്റെ തലയിൽ തന്നെ കൊട്ടി മേളം പഠിക്കുകയാണോ ഈ മക്കൾ. തോക്ക്‌ ചൂണ്ടിയിരിക്കുന്നത്‌ വി.സി. യുടെ നേരെയാണെങ്കിലും ഉണ്ട കൊള്ളുന്നത്‌ സഖാവ്‌ രാജീവിന്റെ തലമണ്ടയ്‌ക്കാണെന്ന്‌ കുട്ടി സഖാക്കൾക്ക്‌ കൃത്യമായറിയാം എന്നത്‌ സത്യം. അല്ലേൽ കൊത്തിയ പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന വൈദ്യരിൽ പെട്ടവർ നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ടോ രാജീവേ…ഏതായാലും സി.പി.എമ്മുകാർക്ക്‌ നല്ലകാലമാണ്‌. ഒറ്റ തൊട്ട്‌ പത്തുവരെയുള്ള സകല നേതാക്കൻമാർക്കും വിവാദങ്ങളുടെ പൂക്കാലം. പ്രതിപക്ഷത്തുള്ളവർക്കാണ്‌ സമാധാനവും ആശ്വാസവും. ആരോപണങ്ങളൊന്നും കഷ്‌ടപ്പെട്ട്‌ കണ്ടുപിടിച്ച്‌ അവതരിപ്പിക്കേണ്ടല്ലോ… എല്ലാം സി.പി.എമ്മിലുള്ളവർ തന്നെ സദ്യയായി ഒരുക്കി തരുന്നുണ്ട്‌.

Generated from archived content: news2_feb20_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English