ധ്യാനകേന്ദ്ര ആക്രമണംഃ പ്രതി കൊടിയേരിയുടെ മകനെന്ന്‌ സംശയം

ക്രിസ്‌ത്യൻ ധ്യാനകേന്ദ്രമായ പുന്നപ്ര ഐ.എം.എസിൽ എത്തിയ പ്രാർത്ഥനാസംഘത്തെ ആക്രമിച്ചത്‌ സി.പി.എം. നേതാവ്‌ കൊടിയേരിയുടെ മകന്റെ നേതൃത്വത്തിലുളളവരാണെന്ന്‌ ആരോപണം. പ്രതി കൊടിയേരിയുടെ മകനാണെന്ന്‌ ബോധ്യപ്പെട്ട സി.പി.എം. നേതാക്കൾ പിന്നീട്‌ നിലപാട്‌ മാറ്റി ഇത്‌ മറ്റാരോ ആണെന്ന്‌ വ്യക്തമാക്കുകയായിരുന്നു. കൊടിയേരിയുടെ മകന്റെ പേരിൽ മറ്റാരോ രക്ഷയ്‌ക്കുവേണ്ടി സി.പി.എം. നോതക്കളെ കബളിപ്പിച്ചതാണെന്നും സംശയമുണ്ട്‌.

മറുപുറംഃ വഴിയെ പോകുന്ന വയ്യാവേലിയൊക്കെ കൊടിയേരിയുടെ മകനും എം.എ.ബേബിയുടെ മകനുമൊക്കെയാണല്ലോ വഹിക്കുന്നത്‌. പറഞ്ഞിട്ടു കാര്യമില്ല വിപ്ലവം വരുമെന്നു കരുതി ജീവിതം തുലച്ച ഏതെങ്കിലും ഡി.വൈ.എഫ്‌.ഐക്കാരനാകും നേതാക്കളുടെ മക്കളുടെ സിനമാക്കളിയും ടൈറ്റ്‌ ജീൻസും ടീഷർട്ടും കണ്ട്‌ ഈ പണി കൊടുത്തത്‌. ഈ പ്രശ്‌നത്തിൽ കൊടിയേരിയുടെ മകൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി… ഇതൊക്കെ ചില സൂചനകളാണ്‌…. ഏതിന്റെയെന്ന്‌ അറിയാൻ പാഴൂർ പടിപ്പുരവരെ പോകണമെന്നില്ല….

Generated from archived content: news2_feb2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here