സി.പി.എമ്മിലെ ഗ്രൂപ്പ് പോരുമൂലം മുഖ്യമന്ത്രിക്ക് ഭരിക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നം രാഷ്‌ട്രീയമായി മുതലെടുക്കാൻ കോൺഗ്രസ് തയ്യാറല്ല. എന്നാൽ ഇത് ജനങ്ങളെ ബാധിച്ചാൽ കൈയും കെട്ടി നിൽക്കുവാൻ കോൺഗ്രസിനാവില്ല. ആലുവയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
മറുപുറം ഃ അല്ലാ….ഇതാര്…പഴയ മുഖ്യൻ കുഞ്ഞൂഞ്ഞ് തന്നെയോ…? കേമമായി….ആനമന്തൻ ഉണ്ണിമന്തനെ നോക്കി കോക്കിരി കാട്ടുന്നതുപോലെയാണല്ലോ കുഞ്ഞൂഞ്ഞേ ഇത്. സി.പി.എമ്മുകാരുടെ കാര്യം വിട്…അവര് നന്നാവുകയോ തലതെറിച്ചു പോകുകയോ ചെയ്യട്ടെ…അത് ജനങ്ങളുടെ വിധി. ഇതിനെതിരെ ശീതങ്കൻ തുള്ളാൻ നമുക്കാരാണപ്പാ തിട്ടൂരം തന്നത്. തെറി പറിച്ചിൽ മുതൽ തുണിയൂരൽ വരെ കോൺഗ്രസിന്റെ ഭരണകാലത്ത് ജനം കണ്ടതാണ്. അന്തോണിയെ കാലേൽ പിടിച്ച് വലിച്ചിട്ടതും അതിൽ കയറിയിരുന്നതും ആരും മറന്നിട്ടില്ല. എന്നാ ഭരണമായിരുന്നു അന്ന് നടന്നത്…..ചരിത്ര പുസ്‌തകത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കേണ്ട മഹാ സംഭവങ്ങളല്ലേ അന്ന് കണ്ടത്….
പ്രിയ കുഞ്ഞൂഞ്ഞേ, ജനത്തിന്റെ ബുദ്ധിമുട്ട് കണ്ടിട്ട് വ്യക്തിപരമായി ഒന്നു പ്രതികരിച്ചോളൂ…. കോൺഗ്രസുകാരനായി പ്രതികരിക്കേണ്ട. ജനത്തിന് ഈയിടെയായി ഓർമശക്തി ഇത്തിരി കൂടുതലാണ്….
Generated from archived content: news2_feb15_07.html
Click this button or press Ctrl+G to toggle between Malayalam and English