ബി.എഡ് കോളേജ് കോഴക്കേസിൽ വയനാട്ടിലെ ലീഗ് നേതാക്കളായ പി.സി. അഹമ്മദ്, പി.പി.വി. മൂസ, എൻ.മമ്മൂട്ടി എന്നിവർ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരെന്ന് കണ്ടെത്തി വിജിലൻസ് കോടതി കുറ്റപത്രം നല്‌കി. ബി.എഡ്. കോളേജ് അനുവദിക്കുന്നതിന് ലീഗ് നേതാക്കൾ മാർ പീലിക്‌സിനോസ് മെത്രാപ്പോലീത്തയോട് രണ്ടരലക്ഷം രൂപ കോഴ ചോദിച്ചതായാണ് കേസ്. ഇതോടെ കോഴക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്ന മറ്റൊരു സാക്ഷിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൊഴിയെ കോടതി വിലയ്‌ക്കെടുത്തില്ല. എന്നാൽ കോഴക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു എന്ന് മൊഴി നല്‌കിയ ടി.എം.ജേക്കബ്, റജി പുത്തലത്ത് എന്നിവരുടെ മൊഴികൾ കോടതി അംഗീകരിക്കുകയായിരുന്നു.
മറുപുറംഃ ഉമ്മൻചാണ്ടി പിടിച്ച പുലിവാലുകൾ എന്ന ചിത്രകഥ ഉടൻതന്നെ സർക്കാർ പുറത്തിറക്കുമെന്ന് അറിയിപ്പു കിട്ടിയതായി ഒരു നാട്ടുവർത്തമാനം… തൊട്ടതെല്ലാം പൊല്ലാപ്പാക്കുന്ന മുഖ്യൻ ആന്റണിയാണെന്നാ ജനം കരുതിയിരുന്നത്…? ലീഗെന്നു കേട്ടാൽ മറക്കണം സകല മൊഴികളും എന്ന് ഉമ്മൻചാണ്ടിയുടെ തലയിൽ ആരോ എഴുതിച്ചേർത്തുപോയി, ക്ഷമിക്കണേ…
Generated from archived content: news2_feb15.html