വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ നിർദ്ദേശിക്കുന്നവർ മാത്രമേ ജയിക്കുകയുളളൂ എന്ന് കെ.കരുണാകരൻ. മുരളീധരന് മന്ത്രിപദം ലഭിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരില്ല. അച്ഛനും മകനും നാടകം കളിച്ചുവെന്ന ആരോപണവും ശരിയല്ല. നേതൃമാറ്റം എന്ന ആവശ്യത്തിൽനിന്ന് പിന്നോട്ട് പോവില്ല. തൃശൂർ രാമനിലയത്തിൽവച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരുണാകരൻ.
മറുപുറംഃ- പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരില്ല. മകൻ മുഖ്യനായി, മകൾ മന്ത്രിയായി പിന്നെ കാലം കുറേച്ചെന്ന് ചെറുമകൻ കരുൺ പ്രധാനമന്ത്രിയാകുന്നത് കണ്ടാൽ മാത്രമേ ഈ രോമം കൊഴിഞ്ഞ വാൽ നിവരൂ….
രാമനാമം ജപിച്ച് ഒരു മൂലയിൽ ഇരിക്കേണ്ട നേരത്ത് എന്തിനാ ലീഡറേ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്..
Generated from archived content: news2_feb14.html