അവാർഡു നിർണയം വങ്കത്തം നിറഞ്ഞത്‌

സംസ്ഥാന ചലചിത്ര അവാർഡ്‌ നിർണയം വങ്കത്തം നിറഞ്ഞതാണെന്ന്‌ ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. എന്റെ പാട്ടുകൾക്കാണ്‌ സംഗീത സംവിധായകനും ഗായകർക്കമുള്ള അവാർഡ്‌ ലഭിച്ചത്‌. പക്ഷെ പാട്ടെഴുത്തുകാരനുള്ള അവാർഡ്‌ എനിക്ക്‌ കിട്ടിയില്ല. ‘ഔട്ട്‌ ഓഫ്‌ സിലസബസ്‌’ എന്ന ചിത്രത്തിന്‌ ഗാനങ്ങളെഴുതിയ പ്രഭാവർമ്മയ്‌ക്കാണ്‌ അവാർഡ്‌. പണി ചെയ്യാത്ത ആൾ ചെയ്യുന്ന ആളെ എങ്ങിനെ ശിക്ഷിക്കുന്നു എന്നതിന്‌ ഉദാഹരണമാണ്‌ അവാർഡു നിർണയമെന്നും കൈതപ്രം പറഞ്ഞു.

മറുപുറം ഃ പ്രിയ കൈതപ്രമേ, വരിനോക്കിയാണോ പാട്ടുകാരനെയും സംഗീത സംവിധായകനേയും അളക്കുന്നത്‌. മികച്ച പാട്ടിനുള്ള അവാർഡ്‌ മൊത്തമായൊന്നും കൊടുക്കുന്നില്ലല്ലോ. കിട്ടിയതായി എന്നു സമാധാനിക്കൂ…പക്ഷെ എങ്കിലും പ്രഭാവർമ്മയ്‌ക്ക്‌ മികച്ച പാട്ടെഴുത്തുകാരനുള്ള അവാർഡ്‌ കിട്ടിയതിൽ എന്തെങ്കിലും മണക്കുന്നുണ്ടോ എന്നു സംശയം…മത്തി ചീഞ്ഞ ഒരു മണത്തിനുള്ള സാധ്യത കാണുന്നുമുണ്ട്‌….കൈരളി ചാനലിന്റെ സ്‌റ്റിയറിംഗ്‌ തിരിക്കലുകാരിൽ പ്രധാനിയല്ലേ അദ്ദേഹം…പിന്നെ പണ്ടത്തെ ഒരു മുഖ്യന്റെ കാര്യദർശിയും….ഇടത്തോട്ട്‌ കാറ്റടിക്കുമ്പോൾ ശരിക്കും ചായുന്നയാൾ…നമ്മുടെ സ്വന്തം ആള്‌….പോകുന്നപോക്കിന്‌ ഒരു കൈസഹായം അങ്ങേർക്ക്‌ കൊടുത്തതിൽ എന്താ ഒരു തെറ്റ്‌….?

Generated from archived content: news2_feb12_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English