ഐസ്‌ക്രീം കേസ്‌ ഃ വി.എസ്‌ പറഞ്ഞത്‌ ശരി

ഐസ്‌ക്രീം പെൺവാണിഭക്കേസിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാൻ താൻ, സി.പി.എം സെക്രട്ടറിയേറ്റ്‌ യോഗത്തിൽ പറഞ്ഞിട്ടില്ലെന്ന്‌ വി.എസ്‌ പറഞ്ഞത്‌ ശരിയാണെന്ന്‌ തെളിഞ്ഞു. അന്നു നടന്ന ചർച്ചയുടെ മിനിട്‌സ്‌ പരിശോധിച്ചപ്പോഴാണ്‌, പെൺവാണിഭക്കേസിലെ പ്രതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകണമെന്ന്‌ വി.എസും, അന്നത്തെ പാർട്ടി സെക്രട്ടറി ചടയവൻ ഗോവിന്ദനും അഭിപ്രായം പ്രകടിപ്പിച്ചത്‌ സത്യമെന്ന്‌ തെളിഞ്ഞത്‌. കുഞ്ഞാലിക്കുട്ടിയെ കേസിൽ നിന്നും ഒഴിവാക്കാൻ വി.എസും, ചടയനും ഉൾപ്പെട്ട യോഗമാണ്‌ തീരുമാനിച്ചതെന്ന്‌ പിണറായി വിജയൻ ചില ജില്ലാസമ്മേളനങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഇക്കാര്യം പിണറായി നിഷേധിക്കുകയാണ്‌ ഉണ്ടായത്‌.

മറുപുറംഃ – പിണറായിയുടെ പണി പോകാറായോ….? എന്തിനാണ്‌ ആവശ്യമില്ലാത്ത കാര്യങ്ങളുടെ മിനിട്‌സൊക്കെ സൂക്ഷിക്കുന്നത്‌….അത്‌ വെറുതെ പൊല്ലാപ്പായി….ഈ വക സാധനങ്ങൾ ഇല്ലെങ്കിൽ, കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാൻ സാക്ഷാൽ ഇ.എം.എസുതന്നെ സ്വപ്നത്തിൽവന്ന്‌ പിണറായിയോട്‌ പറഞ്ഞിരുന്നു എന്നാക്കിയേനെ.

എന്തൊക്കെ നിഷേധിച്ചാലും, ജില്ലാസമ്മേളനത്തിൽ വി.എസ്സിനെതിരായി വഴാവഴാന്ന്‌ പറഞ്ഞത്‌ പാർട്ടി സഖാക്കന്മാർ ഇരുചെവി കൊണ്ടും കേട്ടതാ…. മാർക്സിസ്‌റ്റു പാർട്ടി വെളളരിക്കാപ്പട്ടണം പോലെയെന്ന്‌ കരുതാത്ത ചില സഖാക്കൾ ഇപ്പോഴുമുണ്ടേ….

Generated from archived content: news2_feb11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here