സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ മാർച്ച് ഏഴിനു സംഘടിപ്പിക്കുന്ന താരനിശയിൽ പ്രതിക്ഷേധിച്ച് തീയറ്റർ ഉടമകൾ ഫെബ്രുവരി 12-ന് സിനിമാബന്ദ് നടത്തും. സിനിമ സാങ്കേതിക വിദഗ്‌ദ്ധരുടേയും നിർമ്മാതാക്കളുടെയും തീയറ്റർ ഉടമകളുടെയും സംഘടനകൾ ചേർന്ന് കേരളഫിലിം ചേംബർ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിലായിരിക്കും സിനിമാബന്ദ് നടത്തുക.
മറുപുറംഃ- കാലം കുറെയായല്ലോ സിനിമാനടന്മാർ ഈ വക സൈക്കിൾ യജ്ഞ പരിപാടികൾ നടത്തുവാൻ തുടങ്ങിയിട്ട്. അന്നൊന്നും ബന്ദും വഴിതടയലും പത്രസമ്മേളനവും ഉണ്ടായിരുന്നില്ലല്ലോ…
കാര്യം മനസ്സിലായി, സിനിമകളെല്ലാം എട്ടുനിലയിൽ പൊട്ടിയപ്പോൾ കൈയ്യിലെ കാശ് ഒഴുകിപ്പോയല്ലേ. ഇതിനുകാരണം താരങ്ങളുടെ നിശയും തരികിട പരിപാടികളുമല്ല…പ്രിയപ്പെട്ട ബന്ദുകാരെ കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിനുളളിൽ ജനങ്ങൾക്ക് കണ്ടിരിക്കാൻ പറ്റുന്ന എത്ര സിനിമ നിങ്ങൾ പുറത്തിറക്കിയിട്ടുണ്ട്? ഒന്നോ രണ്ടോ മാത്രം…അതാകട്ടെ കെട്ടിവെച്ച കാശിനേക്കാൾ മൂന്നും നാലും ഇരട്ടി വാരിക്കൂട്ടി. ജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കാൻ വളഞ്ഞ വഴി നോക്കാതെ നല്ല സിനിമകൾ പിടിക്ക്…അതിന് നല്ല കഥകൾ വേണം…കഴിവുളള സംവിധായകർ വേണം…യോജിച്ച നടന്മാർ വേണം…ഇങ്ങനെയായാൽ സിനിമാവ്യവസായം രക്ഷപ്പെട്ടുകൊളളും.
Generated from archived content: news2_feb10.html
Click this button or press Ctrl+G to toggle between Malayalam and English