കേരള കോൺഗ്രസിൽ പിളർപ്പിന്റെ കാലം കഴിഞ്ഞുഃ പി.സി. തോമസ്‌

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്‌ കഴിയുമ്പോൾ പി.ജെ.ജോസഫ്‌ നയിക്കുന്ന കേരള കോൺഗ്രസ്‌ മാത്രമെ കാണുകയുളളൂ എന്ന്‌ പി.സി.തോമസ്‌ എം.പി. പ്രസ്താവിച്ചു. കേരള കോൺഗ്രസിൽ ചേരുന്നവരുടെ ലയന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌​‍്‌ അദ്ദേഹം പത്രലേഖകരോട്‌ ഇങ്ങനെ പറഞ്ഞത്‌. കേരള കോൺഗ്രസിൽ പിളർപ്പിന്റെ കാലഘട്ടം കഴിഞ്ഞെന്നും ഇപ്പോൾ ഏകീകരണത്തിന്റെ സമയമാണെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ തറവാട്ടിൽ നാലു പുത്തനുണ്ടെങ്കിലല്ലേ തമ്മിൽത്തല്ലിന്‌ അർത്ഥമുളളൂ. കേരള കോൺഗ്രസിന്റെ കാര്യത്തിലും കഥ ഇതുതന്നെ. ഇപ്പോൾ പരസ്പരം കൊലവിളി വിളിച്ചിട്ട്‌ കാര്യമില്ലെന്ന്‌ പി.സി. തോമസിനും ജോസഫിനുമൊക്കെ തോന്നിക്കാണും. ഒരു മുന്നണിയിലും വേണ്ടാത്ത അവസ്ഥയായാൽ ചന്തേലെ പെൺപട്ടിക്കു തുല്യമാകും കാര്യം. ഒടുക്കം ഇങ്ങനെയൊരു നല്ല ബുദ്ധിയൊക്കെ തോന്നുന്നുണ്ടല്ലോ നമ്മുടെ കേരള കോൺഗ്രസുകാർക്ക്‌.

Generated from archived content: news2_feb06_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here