കേരളത്തിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ് സംഘടനകളുമായി രാഷ്‌ട്രീയ കൂട്ടുകെട്ടിന് ശ്രമിക്കുമെന്ന് ബി.ജെ.പി അഖിലേന്ത്യ പ്രസിഡന്റ് രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഇവിടെ 140 മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥി ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറുപുറംഃ രാജ്‌നാഥ്‌ജീ, എന്തേ കേരളത്തിലെ വാർത്തകളൊന്നും അറിയാറില്ലേ, വെറുമൊരു ശാന്തി പ്രശ്‌നം വന്നപ്പോൾ പരസ്പരം മുത്തം കൊടുത്തു നിന്നവർ മുഖത്തു തുപ്പുന്നതുപോലെയായി ഈ പറഞ്ഞ രണ്ടു സംഘടനകളും. മുന്നിൽ കാണുന്നവരെയൊക്കെ നമുക്ക് “വേണ്ടപ്പെട്ടവരെന്നു” വിളിക്കുന്ന ഇക്കൂട്ടരെ തന്നെ വേണമല്ലേ രാഷ്‌ട്രീയ കൂട്ടുകെട്ടിന്. അടികൊണ്ടാലേ പഠിക്കൂ എന്നുണ്ടെങ്കിൽ വാങ്ങിച്ചോളൂ…
ഒരുപദേശംഃ ഇതിലും ഭേദം ചെന്നിത്തലയെ കാണുന്നതാ.
Generated from archived content: news2_feb03_06.html