കോൺഗ്രസിന്‌ ജനത്തെ മാത്രം ഭയം ഃ ആര്യാടൻ

കോൺഗ്രസിന്‌ മറ്റ്‌ രാഷ്‌ട്രീയകക്ഷികളെ ഭയമില്ലെന്നും ജനത്തെ മാത്രമാണ്‌ ഭയമെന്നും മന്ത്രി ആര്യാടൻ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. ജനാഭിപ്രായം മാനിച്ചുമാത്രമെ കോൺഗ്രസ്‌ മുന്നോട്ടുപോകൂ. ജനത്തെ ബഹുമാനിച്ച്‌ പ്രവർത്തിക്കുന്നതാണ്‌ കോൺഗ്രസിന്റെ രീതി. കുഞ്ഞാലിക്കുട്ടി പ്രശ്‌നത്തെക്കുറിച്ച്‌ പറയേണ്ട സമയത്ത്‌ പറയേണ്ടയാൾ പറയുമെന്നും താനതു പറയേണ്ട ആളല്ലെന്നും ആര്യാടൻ പറഞ്ഞു.

മറുപുറംഃ- കോൺഗ്രസിന്‌ ജനത്തിനെ ഭയം…ജനത്തിനോ കോൺഗ്രസിനെ ഭയം. അതുകൊണ്ട്‌ പരസ്പരം കണ്ടാൽ മിണ്ടാതിരിക്കുകയാണ്‌ ഉചിതം. പോത്തിന്റെ കാതിൽ വേദമോതിയിട്ട്‌ കാര്യമില്ലെന്ന്‌ ജനത്തിനറിയാം. പക്ഷെ വോട്ടിന്റെ കാര്യത്തിൽ ചില വേദമോതൽ നടക്കും. തിരഞ്ഞെടുപ്പ്‌ ഒന്നുവന്നോട്ടെ, ഭയപ്പെട്ടവരെ കോൺഗ്രസ്‌ പ്രാകുന്നത്‌ കാണാം…

Generated from archived content: news2_dec7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here