കടൽക്ഷോഭം സൃഷ്‌ടിച്ച ദുരന്തത്തിന്റെ മറവിൽ ഒന്നും നഷ്‌ടപ്പെടാത്ത ചിലയാളുകൾ നഷ്‌ടപരിഹാരം ലഭിക്കാൻ അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങി. തീരദേശത്തുളള ചിലർ ഇല്ലാത്ത ബോട്ടുകളുടെയും മത്സ്യബന്ധന ഉപകരണങ്ങളുടെയും പേരിൽ നഷ്‌ടപരിഹാരം വാങ്ങാനുളള ശ്രമത്തിലാണ്. പലതും നഷ്‌ടപ്പെട്ടുവെന്ന് കാണിച്ച് വൻതുക തട്ടിയെടുക്കാനുളള ഇവരുടെ നീക്കം തടയാനുളള ശ്രമത്തിലാണ് അധികൃതർ.
മറുപുറംഃ- പുര കത്തുമ്പോൾ വാഴവെട്ടുന്ന ദുഷ്‌ടർ എവിടെയും ഉണ്ടാകും. ഈ ദുരന്തമെല്ലാം വരുത്തിവെച്ച സുനാമിയേക്കാൾ ക്രൂരരാണിവർ. ഒഴിഞ്ഞുപോയവരുടെ വീടുകളിലെ പൊട്ടിയ പാത്രം പോലും മോഷ്‌ടിക്കാൻ മടിക്കില്ല ഇത്തരം ആളുകൾ. ഇത്തരം ദുരന്തം മുന്നിൽ കാണുമ്പോഴെങ്കിലും മനുഷ്യനാകുവാൻ ശ്രമിക്കണം…..
Generated from archived content: news2_dec29.html