ബി.ജെ.പി ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ലൈംഗിക ആരോപണം

ആർ.എസ്‌.എസ്‌ നോമിനിയായ ബി.ജെ.പി ജനറൽ സെക്രട്ടറി സഞ്ഞ്‌ജയ്‌ ജോഷിക്കെതിരെ ലൈംഗിക ആരോപണം. ഇതേത്തുടർന്ന്‌ ജോഷി പാർട്ടി ഭാരവാഹിത്വം രാജിവച്ചു. കത്തുകൾ, ഓഡിയോ വീഡിയോ കാസറ്റുകൾ എന്നിവയടക്കമുളള തെളിവുകളാണ്‌ ജോഷിക്കെതിരെ അജ്ഞാതർ പാർട്ടിയ്‌ക്കുമുമ്പാകെ നിരത്തിയിരിക്കുന്നത്‌. ഈ സംഭവം ബി.ജെ.പിയുടെ ജൂബിലി ആഘോഷത്തിനേറ്റ ഒരു പ്രഹരമായാണ്‌ രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്‌. എന്നാൽ ഇത്‌ തന്നെ അപകീർത്തിപ്പെടുത്താനുളള നീക്കമാണെന്നാണ്‌ ജോഷി പറയുന്നത്‌.

മറുപുറംഃ ഇതെന്നതാ, ബി.ജെ.പിക്ക്‌ കണ്ടകശനിയോ, കേരളത്തിലും തല്ലിപ്പൊളി, കേന്ദ്രത്തിലും തല്ലിപ്പൊളി. ഉമയും, അദ്വാനിയും ആർ.എസ്‌.എസും ചേർന്ന്‌ കേന്ദ്രം കലക്കുമ്പോൾ, മുകുന്ദനും പത്‌മനാഭനും, രാജേട്ടനും ചേർന്ന്‌ കേരളത്തിൽ കബഡി കളിക്കുന്നു. പെരിങ്ങോട്ടുകര ചാത്തൻമഠം വരെ പോയി നോക്കാമായിരുന്നു… പളളിപൊളിച്ച്‌ ഇത്രയൊക്കെ ആയതല്ലേ… വല്ല ജിന്നിന്റെ ശല്യവും ഉണ്ടാകും.

Generated from archived content: news2_dec28_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here