ഡൽഹിയിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ വിരുന്നിൽ സർക്കാർ ചെലവിൽ മദ്യം വിളമ്പിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മദ്യം വിളമ്പിയോ എന്ന ചോദ്യത്തിന് പലതവണ മറ്റ് ഉത്തരങ്ങൾ പറഞ്ഞ ഉമ്മൻചാണ്ടി ഒടുവിലാണ് സർക്കാർ ചെലവിൽ മദ്യം വിളമ്പിയില്ല എന്ന് പറഞ്ഞത്. വിരുന്നിൽ മദ്യം വിളമ്പിയത് അപമാനകരമാണെന്ന് കെ.കരുണാകരൻ വിമർശിച്ചിരുന്നു.
മറുപുറംഃ- കുഞ്ഞാലി, മദ്യം തുടങ്ങിയ പ്രശ്‌നങ്ങളിൽ അഞ്ജനമെന്നത് മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന ലൈനാണ് ഉമ്മന്. സർക്കാരുവക കിട്ടിയില്ലെങ്കിലും കിട്ടിയ വകയിൽ ഡൽഹി പത്രക്കാർ പൂസ്സായി എന്നാണറിവ്….‘മദ്യപാനമാണെടാ മനസ്സിനൊരാനന്ദം ഒരു തുളളി ഉളളിൽ ചെന്നാൽ പിന്നെ സ്വർഗ്ഗലോകമാണെടാ….’ എന്ന നാടൻ പാട്ടുപാടി അവിടെ സർവ്വരും കൈകൊട്ടിക്കളളി നടത്തിയെന്നും കേൾക്കുന്നു…. ഇത് ഗാന്ധിജയന്തി ദിനത്തിൽ നടത്തിയാൽ മതിയായിരുന്നു.
Generated from archived content: news2_dec23.html
Click this button or press Ctrl+G to toggle between Malayalam and English