കേരളത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാനുളള സമയമായെന്ന് ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രമോദ് മഹാജൻ പറഞ്ഞു. പലക്കാട് വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മഹാജൻ. ചെറിയ രാഷ്‌ട്രീയ പാർട്ടികളെയും ജാതിമത സംഘടനകളെയും കൂട്ടുപിടിച്ച് മൂന്നാം മുന്നണിക്ക് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പിയെയും എൻ.എസ്.എസിനെയും ബി.ജെ.പിയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്‌തു.
മറുപുറംഃ- മൂന്നാം മുന്നണിക്ക് കേരളമണ്ണിലേക്ക് സ്വാഗതം. എനി രണ്ട് ക്രിസ്‌ത്യൻ പളളി, രണ്ട് മുസ്ലീം പളളി എന്നിവകൂടി പൊളിച്ച് ഗുരുദേവപ്രതിമയ്‌ക്ക് രണ്ട് കല്ലുകൂടി എറിഞ്ഞ്, മറ്റാരുടെയെങ്കിലും തലയിലാക്കി ഒരു കർമ്മപരിപാടി നടത്തിയാൽ മൂന്നാം മുന്നണി കേരളത്തിൽ പടർന്നു പിടിക്കും. പ്രിയപ്പെട്ട മഹാജൻ, നാട്ടുകാര് നല്ല വാക്ക് പറയുന്ന നാലുപേരുമായിട്ടുമതി ബി.ജെ.പിയുടെ കൂട്ട്. അല്ലെങ്കിൽ ആനയെ കണ്ട് ആട് ഇറങ്ങതുപോലെയിരിക്കും.
Generated from archived content: news2_dec20.html
Click this button or press Ctrl+G to toggle between Malayalam and English