പ്രതിപക്ഷം നടപടികൾ സ്തംഭിപ്പിച്ചതിന്റെ പേരിൽ നിയമസഭ ആദ്യദിവസംതന്നെ പിരിച്ചുവിട്ടു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ സഭയിൽനിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ടാണ് ചോദ്യോത്തരവേള കഴിഞ്ഞ ഉടൻ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. ഇടതുപക്ഷ യുവജന സംഘടനയുടെ മാർച്ച് കണക്കിലെടുത്ത് വിവാദ മന്ത്രി കുഞ്ഞാലിക്കുട്ടി രാവിലെ ആറിനുതന്നെ നിയമസഭയിലെത്തിയിരുന്നു.
മറുപുറംഃ- വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്നതുപോലെയായി മുഖ്യൻ കാര്യം. നിയമസഭയിൽ കുഞ്ഞാലിപ്രശ്‌നം ഉയർന്നാൽ ശ്വാസം വിടാൻ പോലും പറ്റില്ലെന്ന് മുഖ്യനറിയാം. ഇപ്പോൾ പാണക്കാട് തങ്ങളുടെ നേരെവരെ ചിലർ മറ്റുചില സംശയങ്ങൾ ഉന്നയിച്ചു തുടങ്ങി. ചിലപ്പോ സഭ ചേർന്നാൽ ഉമ്മനും കുഞ്ഞാലിക്കു കൂട്ടുപോയോ എന്ന ചോദ്യമുയർന്നേക്കാം. ഏതായാലും തല്‌ക്കാലം രക്ഷപ്പെട്ടു. പ്രതിപക്ഷമേ നമോവാകം.
Generated from archived content: news2_dec2.html