മോട്ടോർവാഹന വകുപ്പിഫെന്റ കണക്കുപ്രകാരം 11000 ബസുകൾ വേണ്ട കെ.എസ്.ആർ.ടി.സി ക്ക് വെറും 4600 ബസുകൾ മാത്രമേയുളളൂവെന്ന് റിപ്പോർട്ട്. കാണാത ബസുകളെല്ലാം പൊളിച്ചടുക്കിയെന്നാണ് കോർപറേഷൻ അധികാരികളും ജീവനക്കാരും നല്‌കുന്ന വിശദീകരണം. എന്നാൽ മോട്ടോർ വാഹന അധികൃതരെ അറിയിക്കാതെ നടത്തിയ കണ്ടം ചെയ്യലിലൂടെ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംശയം.
മറുപുറംഃ
6400 ബസുകൾ; ഇനി ഇതിനെയൊക്കെ കണ്ടുപിടിക്കാൻ കാനാടി ചാത്തൻ മഠത്തിലോ, പാഴൂർ പടിപ്പുരയിലോ പോകേണ്ടിവരും. കണ്‌ഠരര് മോഹനരെ വച്ച് ഒരു കണ്ടുപിടിക്കൽ ഹോമവും നടത്തിക്കാം. അതിന്റെ ചിലവുകൂടി വിഴുങ്ങാമല്ലോ. ഏതായാലും ആന കോർപ്പറേഷൻ എന്ന പേര് അന്വർത്ഥമാക്കി നമ്മുടെ കെ.എസ്.ആർ.ടി.സി. ആനവായിൽ അമ്പഴങ്ങ എന്ന പോലെയല്ലേ ബസുകൾ ഓരോന്നായി കോർപ്പറേഷൻ യജമാനൻമാർ വിഴുങ്ങിയത്. ഒടുവിൽ ദഹനക്കേട് പിടിക്കാതിരുന്നാൽ മതിയായിരുന്നു.
Generated from archived content: news2_dec18_06.html
Click this button or press Ctrl+G to toggle between Malayalam and English