നയപരിപാടികളിൽ കാതലായ മാറ്റം വരുത്തിയായിരിക്കും യു.ഡി.എഫ് സർക്കാർ ജനങ്ങളെ അഭിമുഖീകരിക്കുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കൺവെഷൻ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന ഇടതുമുന്നണി പ്രചരണം അവരുടെ ഉളളിൽ ഭയം ഉളളതുകൊണ്ടാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന മട്ടിലുളള പ്രചരണം അടിസ്ഥാനരഹിതമാണ് എന്നും ചെന്നിത്തല പറഞ്ഞു.
മറുപുറംഃ നയപരിപാടിയോ…. അത് എന്തോന്ന് സാധനം നേതാവേ…. നമ്മുടെ പാർട്ടിയിൽ അങ്ങിനെ വല്ലോം ഉണ്ടോ? ഗ്രൂപ്പു കളിക്കുക, വീതം വയ്‌ക്കുക, ചില്ലറ വാങ്ങുക എന്നതിൽ കവിഞ്ഞ് നയപരിപാടി.
പിന്നെ ഇതൊക്കെ തിരഞ്ഞെടുപ്പ് അടുത്തപ്പോഴുളള ചുടുവാത ചൊറിച്ചിലാണെന്നു മനസ്സിലായി…. തൂറ്റാൻ മുട്ടുമ്പോൾ മാത്രം പറമ്പ് അന്വേഷിച്ചാൽ പോരാ…. ആയ കാലത്ത് വാഴ പത്തെണ്ണം വച്ചാൽ ആപത്ത് കാലത്ത് വലിയ പ്രശ്‌നമില്ലാതെ പോകാമായിരുന്നു. നല്ല കാലത്ത് അന്തോം കുന്തോം ഇല്ലാതെ തിന്നും, കുടിച്ചും ജീവിച്ചാൽ ഒടുക്കം ഇങ്ങനെയാകും…. അഞ്ചുവർഷം കഴിയട്ടെ… മറ്റെവന്മാര് എന്തെങ്കിലും പൊല്ലാപ്പുണ്ടാക്കിയാൽ ഭരിക്കാം….ശരി… ഇനി ശിശിരകാല നിദ്ര….
Generated from archived content: news2_dec17_05.html