പാർലമെന്റിൽ ഗുരുദേവ പ്രതിമ സ്ഥാപിക്കണംഃ പി.സി.തോമസ്‌

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പാർലമെന്റിൽ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പി.സി.തോമസ്‌ എം.പി സ്പീക്കർക്കും രാജ്യസഭാ ചെയർമാനും കത്തെഴുതി. ലോക്‌സഭയിലും ഇക്കാര്യം തോമസ്‌ ഉന്നയിച്ചു. ഗുരുവർഷം 150 ആചരിക്കുന്ന ഈ വർഷം തന്നെ പ്രതിമ സ്ഥാപിക്കണമെന്നും തോമസ്‌ ആവശ്യപ്പെട്ടു.

മറുപുറംഃ- പ്രതിമകൾ പ്രതിമകൾ എങ്ങും പ്രതിമകൾ തന്നെ. പാർലമെന്റെന്നു പറഞ്ഞാൽ പ്രതിമ സ്ഥാപിക്കാനുളള ഇടമല്ല തോമസേ, ഗുരുവിനെ മാത്രം സ്ഥാപിച്ചാൽ മന്നവും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയുമടക്കം, വേണ്ടിവന്നാൽ കടമറ്റത്ത്‌ കടത്താർ വരെ ഉടക്കും. തമിഴൻമാർ വീരപ്പനേയും പൊക്കികൊണ്ടുവരാൻ സാധ്യതയുണ്ട്‌.

ആദ്യം ഗുരുവിനെ കൃത്യമായി മനസ്സിലാക്കാൻ കേരളീയരെ ഉപദേശിക്കൂ…പ്രതിമയാക്കരുതേ എന്ന്‌ മനസ്സു തുറന്നുപറഞ്ഞ സകല മഹാൻമാരെയും നമ്മൾ പ്രതിമയിലൊതുക്കുകയാണല്ലോ. സ്വർഗ്ഗത്തിരുന്ന്‌ അവർ കരയുന്നുണ്ടാകും…നമുക്ക്‌ അത്‌ നേരിട്ട്‌ കാണുവാൻ കഴിയില്ലല്ലോ…ചത്താലും ചെന്നെത്തുന്നത്‌ നാം നരകത്തിലാകും തീർച്ച.

Generated from archived content: news2_dec17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here