ഇനി ലിയാണ്ടർ പെയ്‌സിനൊപ്പം ടെന്നീസിൽ ജോഡിയായി കളിക്കില്ലെന്ന് മഹേഷ് ഭൂപതി. കഴിഞ്ഞ പന്ത്രണ്ടുവർഷമായി പെയ്‌സിനെ താൻ സഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുമ്പും രണ്ടുവട്ടം ഇവർ പിരിഞ്ഞെങ്കിലും രാജ്യത്തിനുവേണ്ടി വീണ്ടും ഒരുമിക്കുകയുണ്ടായി. എന്നാൽ ഇത് അവസാനത്തെ വേർപിരിയലാണെന്നാണ് ഇരുവരും പറയുന്നത്. ഇന്ത്യയ്‌ക്കുവേണ്ടി ഒട്ടേറെ കിരീടങ്ങളും, മെഡലുകളും ഇവർ നേടിയിട്ടുണ്ട്.
മറുപുറം ഃ ഏതാണ്ടൊരു ട്രോജൻ യുദ്ധം പോലെയായി കാര്യങ്ങൾ. ഹെലനു സമാനം സാനിയ. മിക്സഡ് ഡബിൾസിൽ വിജയം കണ്ടതിനുശേഷം സാനിയയും പെയ്‌സും നടത്തിയ ആലിംഗനം മതി ഭൂപതിയുടെ പതിര് കലങ്ങിപ്പോകാൻ. ഏതായാലും സാനിയ പ്രശ്‌നത്തിൽ ഇരുവരും ഡബിൾസിൽ സ്വർണം നേടാതെ രാജ്യത്തെ തുലച്ചുകളഞ്ഞില്ലല്ലോ. സന്തോഷം. വേർപിരിഞ്ഞ കൂട്ടുകാർക്ക് ആശംസകൾ. രാജ്യത്തിന്റെ പ്രതീക്ഷകളൊക്കെ ഇങ്ങനെ വേണം സാക്ഷാത്‌ക്കരിക്കാൻ.
Generated from archived content: news2_dec15_06.html